Saturday 26 May 2018

സിബിഎസ്ഇ പത്താം ക്ളാസ് ഫലം പ്രസിദ്ധീകരിച്ചു

By Subha Lekshmi B R.03 Jun, 2017

imran-azhar

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ആകെ 8,86,506 വിദ്യാര്‍ഥികളാണ് പത്താം ക്ളാസ് പരീക്ഷഎഴുതിയത്. അലഹബാദ്, ചെന്നൈ, ഡല്‍ഹി, ഡെറഡൂണ്‍, തിരുവനന്തപുരം റീജീയണുകളിലെ ഫലമാണ് ആദ്യം പുറത്തുവന്നത്. മറ്റിടങ്ങിലെ ഫലം വരുന്നതേയുളളൂ.

 

കോടതി വിധിയനുസരിച്ച്, ഫലം വന്ന് മൂന്ന് ദിവസത്തിനകം കേരളത്തില്‍ പ്ളസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കണം.ഫലം വരാന്‍ വൈകുന്നത് വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും ആശങ്കയിലാഴ്ത്തിയിരുന്നു.ജൂണ്‍ ആറ് വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അനുമതി ലഭിച്ചേക്കും. വേഗത്തില്‍ ആദ്യ അലോട്മെന്‍റ് പ്രസിദ്ധീകരിച്ച് ക്ളാസുകള്‍ ആരംഭിക്കാനാണ് സംസ്ഥാന വ ിദ്യാഭ്യാസ വകുപ്പിന്‍െറ നീക്കം.

 

www.cbse.nic.in  എന്ന സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലും www.cbseresults.nic.in എന്ന വെബ്സൈറ്റിലും ഫലം അറിയാന്‍ സാധിക്കും.