Monday 30 November 2020




കോവിഡ് : ആറടിക്ക് പുറത്ത് വീടിനുള്ളിൽ വ്യാപിക്കാൻ വൈറസിന് കഴിയുമെന്ന് സിഡിസി

By online desk .06 Oct, 2020

imran-azhar

 

കോവിഡ് വൈറസ് ഒരു വ്യക്തിയിൽ നിന്ന് ആറടിക്ക് ഉള്ളിൽ തന്നെ വായുവിലൂടെ പകരുമെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കി. വൈറസ് 6 അടിയിൽ കൂടുതൽ അകലെയുള്ള മറ്റുള്ളവർക്കും ബാധിച്ചതായി തെളിവുകളുണ്ടെന്ന് സിഡിസി മാർഗനിർദേശത്തിൽ പറഞ്ഞു.കൂടാതെ വായുവിൽ വൈറസ് നീണ്ടുനിൽക്കുന്നതിലൂടെ, ചിലപ്പോൾ മണിക്കൂറുകളോളം അത് വ്യാപിക്കുമെന്നും യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറഞ്ഞു.

അത്തരം സാഹചര്യങ്ങളിൽ, കോവിഡ് രോഗികൾ ഉൽ‌പാദിപ്പിക്കുന്ന സ്രവങ്ങൾ , കണികകൾ അല്ലെങ്കിൽ എയറോസോൾ എന്നിവയുടെ അളവ് വൈറസ് പടരുന്നതിന് കാരണമാകുമെന്നും ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.

ചുമ, തുമ്മൽ എന്നിവയിലൂടെ പുറന്തള്ളുന്ന തുള്ളികളും വൈറസിനെ കൂടുതൽ ദൂരത്തേക്ക് കൊണ്ടുപോകാൻ സാധിക്കും . മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും പുറത്തേക്ക് പ്രവർത്തനങ്ങൾ നടത്തുന്നതിലും ഇൻഡോർ വായു മെച്ചപ്പെടുത്തുന്നതിൻറെയും പ്രാധാന്യം പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ ഉയർത്തികാട്ടുന്നു.