Friday 29 May 2020




കുവൈറ്റില്‍ 14 ഇന്ത്യക്കാര്‍ക്ക് കോവിഡ് 19

By Online Desk .02 Apr, 2020

imran-azhar

 

കുവൈറ്റ്: കുവൈറ്റില്‍ 14 ഇന്ത്യക്കാര്‍ക്കുള്‍പ്പെടെ 25 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 342 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് ഇന്ത്യക്കാരിലാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനദ് വാര്‍ത്താ സമ്മേളത്തില്‍ വ്യക്തമാക്കി. അഞ്ചു കുവൈത്ത് പൗരന്മാര്‍, ഒരു ഫിലിപ്പൈന്‍ പൗരന്‍, നാല് ബംഗ്ലാദേശ് പൗരന്മാര്‍, ഒരു ഈജിപ്ത് പൗരന്‍ എന്നിവര്‍ക്കാണ് ഇന്ത്യക്കാര്‍ക്ക് പുറമെ പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിനിടെ ഇന്ന് ഒരാള്‍ രോഗമുക്തമായി. ഇതോടെ മൊത്തം 81 പേര്‍ കൊറോണ രോഗമുക്തരായിട്ടുണ്ടന്ന് ആരോഗ്യവകുപ്പ് മന്ത്രി ഡോ. ബാസ്സില്‍ അല്‍ സബാ രാവിലെ അറിയിച്ചിരുന്നു.