Tuesday 02 June 2020




കോറോണ വൈറസ് ; പരിരക്ഷയുടെ ആഭാവത്തിൽ ന്യൂയോർക്കിലെ ആരോഗ്യപ്രവർത്തകർ

By online desk .28 Mar, 2020

imran-azhar

 

ന്യൂയോർക്: കൊറോണ വൈറസ് ബാധ പടർന്നുപിടിക്കുന്ന സാഹര്യത്തിൽ കൊറോണവൈറസ് പരിരക്ഷയുടെ അഭാവം നേരിട്ട് ന്യൂയോർക്കിലെ ആരോഗ്യപ്രവർത്തകർ. വൈറസ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി ഉയർന്നതോടെ യുഎസ്എ ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയാണ് നേരിടുന്നത് എന്നാൽ മാരകമായ പകർച്ചവ്യാധിയോട് പോരാടുമ്പോഴും സിറ്റി ഡോക്ടർമാർക്കും നഴ്സുമാർക്കും പാരാമെഡിക്കൽ സ്റ്റാഫുകൾക്കും ആവശ്യമായ വൈറസ് പരിരക്ഷ ലഭിക്കുന്നില്ല.

 

അവർ  സ്വന്തം ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ച് ഭയപ്പെടുന്നു. കൊറോണ  ചികിത്സയുടെ  മുൻനിരയിൽ നിൽക്കുമ്പോഴും ഡോക്ടർമാരുടെയും നഴ്സു മാരുടെയും ജീവൻ അപകടത്തിലാവുന്നു. കൂടാതെ മാൻഹട്ടൻ ആശുപത്രിയിലെ ഒരു മാനേജർ നേഴ്സ് കൊറോണ മൂലം മരിച്ചതോടെ മെഡിക്കൽ സ്റ്റാഫുകളിൽ ഭയം വർധിക്കുന്നു.