Saturday 06 June 2020




കോവിഡ് 19: യു.എ.ഇയിൽ ട്രാം, മെട്രോ സർവീസുകൾ ഞായറാഴ്ച മുതൽ നിർത്തും

By Akhila Vipin .05 Apr, 2020

imran-azhar

 


ദുബായ്: കൂടുതൽ അറിയിപ്പ് ലഭിക്കുന്നതുവരെ ഏപ്രിൽ 5 മുതൽ ദുബായ് മെട്രോ, ട്രാം സർവീസുകൾ നിർത്തിവയ്കക്കും. ദുബായ് മെട്രോയുടെ പ്രവർത്തനത്തിനും പരിപാലനത്തിനും ഉത്തരവാദിയായ സെർകോയുടെ സർക്കുലർ അനുസരിച്ച്, ഈ കാലയളവിൽ ചില്ലറ വ്യാപാരികൾക്ക് അവരുടെ സ്റ്റോറുകളിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ദുബായ് മെട്രോയുടെ ചുവപ്പും പച്ചയും നിരയിലുള്ള എല്ലാ സ്റ്റേഷനുകളും അടച്ചിരിക്കണം.

 

 

 

കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ദുബായ് പുതിയ നടപടികളുമായി മുന്നോട്ട് പോകുന്നത്. പ്രതിരോധനത്തിന്റെ ഭാഗമായി ദുബായ് എമിറേറ്റ്സിൽ രണ്ടാഴ്ച്ചകാലത്തേക്ക് 24 മണിക്കൂർ നേരം ദേശീയ അണുനാശിനി പദ്ധതി നടത്തും. അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി ഒരു കുടുംബത്തിലെ ഒരു വ്യക്തിക്ക് മാത്രമേ പുറത്തിറങ്ങാൻ അനുമതിയുള്ളു. ഇത് എമിറേറ്റുകളിലുടനീളം രാത്രി 8 മുതൽ രാവിലെ 6 വരെ തുടരും.