Tuesday 23 January 2018

പിണറായിയുടെ നിലപാടിനെതിരെ സിപിഐ മുഖപത്രം

By Subha Lekshmi B R.22 Apr, 2017

imran-azhar

തിരുവനന്തപുരം: ഇടുക്കി പാപ്പാത്തിച്ചോലയിലെ കൈയേറ്റ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശ് റവന്യൂ വകുപ്പ് പൊളിച്ചുനീക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടിനെ തള്ളി സിപിഐ മുഖപത്രം രംഗത്ത്. പാപ്പാത്തിച്ചോലയിലെ നടപടി ക്രൈസ്തവ സഭകള്‍ സ്വാഗതം ചെയ്തതാണ്. സര്‍ക്കാര്‍ നടപടിയെ എതിര്‍ക്കുന്നവര്‍ ഭൂ റിസോര്‍ട്ട് മാഫിയയുടെ കയ്യാളുകളാണ്. പാപ്പാത്തിച്ചോലയിലെ മതപ്രതീകങ്ങളുടെ ദുരുപയോഗത്തെ പിന്തുണയ്ക്കാന്‍ ശ്രമിക്കുന്നവര്‍ അന്ധവിശ്വാസങ്ങള്‍ക്കു കവചമൊരുക്കുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

 

കുരിശു നീക്കംചെയ്ത റവന്യൂ വകുപ്പിന്‍റെ നടപടിയിലെ അതൃപ്തി മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലും ആവര്‍ത്തിച്ചിരുന്നു. കുരിശു നീക്കം ചെയ്ത രീതിയോടു മുഖ്യമന്ത്രിയെന്ന നിലയില്‍ തനിക്കു യോജിക്കാനാകില്ള. വിഷയം വേറൊരു രീതിയില്‍ മാറിയിരുന്നെങ്കില്‍ അതിന്‍റെ ഉത്തരവാദിത്വം താന്‍ പേറേണ്ടിവരുമായിരുന്നില്ളേയെന്നും പിണറായി വിജയന്‍ ചോദിച്ചിരുന്നു