Thursday 14 December 2017

സര്‍ക്കാരിനെതിരെ സിപഐ ഹരിതട്രിബ്യൂണലിനെ സമീപിച്ചു

By SUBHALEKSHMI B R.07 Dec, 2017

imran-azhar

തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ സിപിഐ നിയമയുദ്ധത്തിന്. കുറിഞ്ഞി ഉദ്യാനമടക്കം മൂന്നാറിലെ പരിസ്ഥിതി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ സിപിഐ ഹരിതട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കി. സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയംഗം പി. പ്രസാദാണ് ട്രൈബ്യൂണലിനെ സമീപിച്ചത്. മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കണമെന്നും ഹര്‍ജിയില്‍ പ്രസാദ് ആവശ്യപ്പെട്ടു. കേന്ദ്ര~സംസ്ഥാന സര്‍ക്കാരുകളാണ് ഹര്‍ജിയിലെ എതിര്‍ കക്ഷികള്‍.

 

മൂന്നാറില്‍ കൈയേറ്റങ്ങള്‍ വ്യാപകമാണെന്നും ഇവ ഒഴിപ്പിച്ച് പരിസ്ഥിതി ദുര്‍ബല മേഖല സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വനം, പരിസ്ഥിതി നിയമങ്ങള്‍ നടപ്പാക്കാന്‍ ഉത്തരവിടണം. പ്രശ്ന പരിഹാരത്തില്‍ രാഷ്ട്രീയ ഇച്ഛാശക്തിയില്ളെന്നും കൈയേറ്റം മൂന്നാറിനെ നശിപ്പിക്കുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഹര്‍ജി ഹരിത ട്രൈബ്യൂണലിന്‍റെ ചെന്നൈ ബഞ്ച് ഇന്ന് പരിഗണിക്കും.