Tuesday 20 November 2018


സിപിഐഎമ്മിന് കോൺഗ്രസ്സും ബിജെപിയും ശത്രുക്കളെ പോലെയാണ്: പിണറായി വിജയന്‍

By Bindu PP.02 Jan, 2018

imran-azhar



 

 

കണ്ണൂര്‍: സിപിഐഎമ്മിന് കോൺഗ്രസ്സും ബിജെ പിയും ശത്രുക്കളെ പോലെയാണെന്ന് മുഖ്യമന്ത്രിയും ബ്യൂറോ അംഗവുമായ പിണറായി വിജയന്‍.സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.കോണ്‍ഗ്രസിന്റെ നയങ്ങളാണ് ബിജെപി ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ബിജെപിയെ തകര്‍ക്കുന്നതിന് കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കുന്നതില്‍ അര്‍ത്ഥമില്ല. നവഉദാരവത്കരണത്തിന്റെ ഒരു വക്താവിനെ കൂട്ടുപിടിച്ച് നവഉദാരവത്കരണത്തെ എതിര്‍ക്കാന്‍ കഴിയില്ല. അത് ഉദ്ദേശിച്ച ഫലം ചെയ്യില്ല. അതിനാലാണ് ഇടതുപക്ഷ ഐക്യം ശക്തിപ്പെടണമെന്ന് സിപിഐഎം പറയുന്നത്. ഈ രണ്ട് പാര്‍ട്ടികളെയും എതിര്‍ക്കുന്നവരുമായി സിപിഐഎം യോജിച്ച് പ്രവര്‍ത്തിക്കും. മുഖ്യമന്ത്രി പറഞ്ഞു.