Sunday 25 June 2017

ഹരീഷോ ഹാരിസോ? ലാവ്ലിനെയോര്‍ത്ത് ആശങ്കയോടെ സിപിഎം

By എഴുത്തുകുത്ത്.24 Apr, 2017

imran-azhar

തിരുവനന്തപുരം: ടിപി സെന്‍കുമാര്‍ കേസില്‍ പിണറായി സര്‍ക്കാര്‍ തിരിച്ചടിയേറ്റു വാങ്ങിയപ്പോള്‍ ശ്രദ്ധാകേന്ദ്രമായ ഒരാളുണ്ട്. സെന്‍കുമാറിന് വേണ്ടി ഹാജരായ ഹാരിസ് ബീരാന്‍ എന്ന സമര്‍ത്ഥനായ അഭിഭാഷകന്‍. കേസില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായത് പ്രമുഖ അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ ഹരീഷ് സാല്‍വേ. വിധി സെന്‍കുമാറിന് അനുക ൂലമായതോടെ വിജയം ഹാരിസ് ബീരാന്‍റേതായി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഹരീഷ് സാര്‍വെ പരാജയപ്പെട്ടു. സെന്‍കുമാറിന് വേണ്ടി ഹാരിസ് ബീരാന്‍ മുഖേന മുതിര്‍ന്ന അഭിഭാഷകന്‍ ദ ുഷ്യന്ത് ദവെയും പ്രശാന്ത് ഭൂഷണുമാണ് ഹാജരായത്.

 

ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഹാജരാകുന്നതും ഹരീഷ് സാല്‍വേയാണ്. സെന്‍കുമാര്‍ കേസിലെ തിരിച്ചടി ലാവ്ലിന്‍ കേസില്‍ പ്രതിഫലിക്കുമോ എന്നാണ് ഇപ്പോള്‍ പാര്‍ട്ടിയും രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്. സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി ആസന്നമായിരിക്കേ സെന്‍കുമാര്‍ കേസിലെ തിരിച്ചടി സിപിഎം ക്യാന്പിനെ അടിമുടി
പിടിച്ചുലച്ചതായാണ് സൂചനകള്‍. ലാവ്ലിനില്‍ ഇങ്ങനെയെന്തെങ്കിലും പാളിച്ച പറ്റിയാല്‍ ...തത്കാലം ആലോചിക്കാതിരിക്കുന്നതാണ് ഉത്തമമെന്നാണ് ബന്ധപ്പെട്ടവരുടെ നിലപാട്.

 

മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്‍െറ ബന്ധുവാണ് അഡ്വ ഹാരിസ് ബീരാന്‍. ദില്ളി കെഎംസിസിയുടെ പ്രസിഡന്‍റും. മദ്യനിരോധനവുമായി ബന്ധപ്പെട്ട കേസില്‍ ബാര്‍ ഉടമകള്‍ക്ക് വേണ്ടി ഹാജരായത് ഇദ്ദേഹമായിരുന്നു.