Monday 23 October 2017

നാദിര്‍ഷയുടെ അറസറ്റ് തടയാനാവില്ലെന്ന് ഹൈക്കോടതി

By SUBHALEKSHMI B R.08 Sep, 2017

imran-azhar

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് തന്‍റെ അറസ്റ്റ് തടയണമെന്ന സംവിധായകന്‍ നാദിര്‍ഷായുടെ ആവശ്യം ഹൈക്കോടതി തള്ളി. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 13നു പരിഗണിക്കാന്‍ വേണ്ടി മാറ്റുകയും ചെയ്തു. മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്. അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് നാദിര്‍ഷ.

 

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനൊപ്പം നാദിര്‍ഷയെയും 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അന്നേദിവസം പൊലീസിന്‍റെ ചോദ്യങ്ങള്‍ നേരിടാന്‍ വിദഗ്ദ്ധ പരിശീലനം നേടിയാണ് നാദിര്‍ഷയെത്തിയതെന്ന് തെളിവുസഹിതം അന്വേഷണസംഘത്തിന് വിവരം ലഭിച്ചത് ഈയിടെയാണ്. അന്ന് നാദിര്‍ഷ പറഞ്ഞതില്‍ പലതും കളവാണെന്നും അന്വേഷണസംഘത്തിന് ബോധ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഇതിന് പിന്നാലെയാണു വ്യാഴാഴ്ച രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതിനൊപ്പം തന്നെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും സമര്‍പ്പിച്ചു.