Saturday 21 July 2018

ജിഷയുടെ ഘാതകന് തൂക്കുകയര്‍

By SUBHALEKSHMI B R.14 Dec, 2017

imran-azhar

കൊച്ചി: ജിഷവധക്കേസില്‍ കേസില്‍ പ്രതി ആസാം സ്വദേശി അമീറുള്‍ ഇസ്ലാമിന് കോടതി വധശിക്ഷ വിധിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് പരമാവധി ശിക്ഷ വിധിച്ചത്. അതിക്രൂരമായ കൊലപാതകമെന്ന് കോടതി നിരീക്ഷിച്ചു. 19 മാസങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധിയുണ്ടായിരിക്കുന്നത്.

 

നിയമവിദ്യാര്‍ത്ഥിനിയായിരുന്ന ജിഷയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചത്. തെളിയിക്കപ്പെട്ട മറ്റു കുറ്റങ്ങള്‍ക്ക് ജീവപര്യന്തം, 10 വര്‍ഷം, ഏഴു വര്‍ഷം എന്നിങ്ങനെ തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. പെരുന്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപില്‍ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുല്‍ ഇസ്ലാം വീട്ടില്‍ അതിക്രമിച്ചു കയറി ജിഷയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയെന്നാണു കേസ്.

എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുളള അന്വേഷണസംഘം ജിഷ കൊല്ലപ്പെട്ട് 49~ാം ദിവസമാണ് പ്രതിയെ അറസ്റ്റുചെയ്തത്. 2016 ഏപ്രില്‍ 28 നു വൈകിട്ട് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടില്‍ വച്ചാണ് ജിഷ അതിദാരുണമായി കൊല്ളപ്പെട്ടത്. ഒന്നര മാസത്തോളം കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തില്‍ അമീറുല്‍ ഇസ്ലാമിനെ 2016 ജൂണ്‍ 14ന് തമിഴ്നാട്കേരളാ അതിര്‍ത്തിയില്‍നിന്നാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 13 നാണു കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. പ്രോസിക്യൂഷന്‍ സാക്ഷികളായി 100 പേരെയും പ്രതിഭാഗം സാക്ഷികളായി ആറു പേരെയും കോടതി വിസ്തരിച്ചിരുന്നു.

 

കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിനു ശിക്ഷയെക്കുറിച്ചു പറയാനുള്ളതു ദ്വിഭാഷിയുടെ സഹായത്തോടെ കോടതി രേഖപ്പെടുത്തിയിരുന്നു. അതിക്രൂരവും അത്യപൂര്‍വവുമായ കുറ്റം ചെയ്ത പ്രതിക്കു വധശികഷ നല്‍കണമെന്നു പ്രോസിക്യൂഷന്‍ വാദിച്ചു.