Friday 16 November 2018


തമിഴ്നാട് സ്വദേശി ചികിത്സകിട്ടാതെ മരിച്ച സംഭവം; സ്വകാര്യ ആശുപത്രിക്കെതിരെ കേസ്

By Subha Lekshmi B R.07 Aug, 2017

imran-azhar

കൊല്ളം: വാഹനാപകടത്തില്‍ പരുക്കേറ്റ തമിഴ്നാട് സ്വദേശി, ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ കേസെടുത്തു. കൊല്ലത്തെ സ്വകാര്യ ആശുപത്രിക്കെതിരെ കൊട്ടിയം പൊലീസ് ആണ് കേസെടുത്തത്. ഐജിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്.

 

ഇന്നലെയാണ് വാഹനാപകടത്തില്‍ പെട്ട് ഏഴുമണിക്കൂറുകള്‍ക്കുശേഷം ആംബുലന്‍സില്‍ വച്ച് തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ചത്.നാഗര്‍കോവില്‍ സ്വദേശി മുരുകന്‍ (47) ആണു മരിച്ചത്. ഇന്നലെ രാത്രി 11നു ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍, പിന്നാലെ ദന്പതികള്‍ സഞ്ചരിച്ചിരുന്ന
ബൈക്ക് ഇടിച്ചായിരുന്നു അപകടം. നാട്ടുകാരും ട്രാഫിക് വൊളന്‍റിയര്‍മാരും ചേര്‍ന്നു മുരുകനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെന്‍റിലേറ്റര്‍ ഇല്ളെന്നു പറഞ്ഞു മടക്കി.

 

ഇവിടെനിന്നു വെന്‍റിലേറ്ററുള്ള ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെയും വെന്‍റലേറ്റര്‍ ഇല്ളെന്നു പറഞ്ഞു തിരിച്ചയച്ചു. തിരികെ വന്നു കൊല്ളം നഗരത്തിലെ പല സ്വകാര്യ ആശുപത്രികളിലും കൊണ്ടുപോയെങ്കിലും ഒപ്പം ബന്ധുക്കളാരും ഇല്ളെന്നും വെന്‍റിലേറ്റര്‍ ഒഴിവില്ളെന്നും പറഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു. ത ുടര്‍ന്നു കൊല്ളം ജില്ളാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും പുലര്‍ച്ചെ ആറിനു മരിച്ചു. പശുക്കറവ ജോലിക്കായാണ് മുരുകനും സുഹൃത്തും കൊല്ളത്തെത്തിയത്.

 

അതേസമയം, സംഭവത്തില്‍ സ്വകാര്യ ആശുപത്രികളുടെ ഭാഗത്തു നിന്നുണ്ടായതു ഗുരുതരചട്ടലംഘനമാണെന്നു കൊല്ളം സിറ്റി പൊലീസ് കമ്മിഷണര്‍ അജിത ബീഗം. രോഗിയെ പ്രവേശിപ്പിക്കാത്തതിനെക്കുറിച്ച് അന്വേഷിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു. അതിനിടെ സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുക്കാന്‍ ഐജി മനോജ് ഏബ്രഹാം കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കി. ആശുപത്രി മാനേജുമെന്‍റിന് വീഴ്ചപറ്റിയെന്നും ഐജി പ്രതികരിച്ചു. ആംബുലന്‍സ് ഡ്രൈവറില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട്.