Monday 30 November 2020
മുലപ്പാല്‍ പണം

By Web Desk.21 Oct, 2020

imran-azhar

 

 

നമുക്ക് ആവശ്യമുള്ള ഒട്ടുമിക്ക സാധനങ്ങളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. നമുക്ക് ഊഹിക്കാന്‍ പോലും സാധിക്കാത്ത കാര്യങ്ങള്‍ വരെ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. ലോകത്തിന്റെ ഏത് കോണിലിരുന്നാലും ദിവസങ്ങള്‍ക്കുള്ളില്‍ അവ നമ്മുടെ വീട്ടുപടിക്കല്‍ എത്തുന്നു. ജൂലി ഡെന്നിസും അതുപോലെ ഒരു ഉല്പന്നവുമായാണ് വിപണിയില്‍ എത്തിയത്. സ്വന്തം മുലപ്പാല്‍ ആവശ്യക്കാര്‍ക്ക് വില്‍ക്കുന്ന തീര്‍ത്തും വ്യത്യസ്തമായ ഒരു സംരംഭക ആശയമായിരുന്നു അത്. 2019 -ല്‍ ആരംഭിച്ച ഈ കച്ചവടത്തില്‍ നിന്ന് ഇതിനകം 14 ലക്ഷത്തിന് മീതെ സമ്പാദിക്കാനായതായി അവര്‍ പറഞ്ഞു.


മുലപ്പാല്‍ വില്പനയ്‌ക്കൊപ്പം ജൂലി തന്റെ ഗര്‍ഭപാത്രവും വാടകയ്ക്ക് നല്‍കുന്നുണ്ട്. 2019 ആഗസ്റ്റില്‍ ഒരു ദമ്പതികള്‍ക്ക് വേണ്ടി ജൂലി ഒരു കുഞ്ഞിന് ജ•ം നല്‍കി. ആറുമാസം പ്രായമായപ്പോള്‍ ജൂലി കുഞ്ഞിനെ ആ ദമ്പതികള്‍ക്ക് കൈമാറി. പിന്നീട് മുലപ്പാലിന്റെ ആവശ്യകതയില്ലാതായപ്പോള്‍, അവര്‍ അത് വില്‍ക്കാന്‍ തീരുമാനിച്ചു. ഔണ്‍സിന് 90 സെന്റ്‌സിനാണ്് ജൂലി പാല്‍ വില്‍ക്കുന്നത്. പാല്‍ ഉല്്പാദിപ്പിക്കുന്നത് ഒരു മുഴുസമയ ജോലിയാണ് എന്നാണ് ഈ 32 -കാരി പറയുന്നത്. ജൂലിയുടെ ഉപഭോക്താക്കളില്‍ അധികവും ഇതുപോലെ വാടകയ്ക്ക് ഗര്‍ഭപാത്രമെടുത്ത് കുഞ്ഞുങ്ങളെ സ്വീകരിക്കുന്ന ദമ്പതികളാണ്. മുലയൂട്ടാന്‍ സാധിക്കാത്ത അമ്മമാരെ ലക്ഷ്യം വച്ചുള്ളതാണ് പ്രധാനമായും അവരുടെ ഈ കച്ചവടം. എന്നാല്‍, ഇതിന്റെ പേരില്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ ഒരുപാട് അപമാനങ്ങളും പരിഹാസവും താന്‍ അനുഭവിക്കുന്നുവെന്ന് അവര്‍ പറയുന്നു.


എനിക്ക് ആരോഗ്യമുള്ള ഒരു ഗര്‍ഭാശയവും ധാരാളം പാലും ഉണ്ട്. ഞാന്‍ അത് ഉപയോഗിക്കുന്നു. അതിലെന്താണ് തെറ്റ്. ഇത് പൂര്‍ണ്ണമായും ഒരു ലാഭക്കച്ചവടമാണ് എന്ന് പറയാനും സാധിക്കില്ല' യുഎസിലെ ഫ്‌ലോറിഡയില്‍ നിന്നുള്ള ജൂലി പറയുന്നു. അതേസമയം തീര്‍ത്തും സൗജന്യമായി കിട്ടുന്ന ഒന്നിന് എന്തിനാണ് ഇങ്ങനെ വിലയിടുന്നതെന്ന് പലരും ചോദിക്കുന്നു. അതിന്റെ പേരില്‍ ജൂലിയെ അപമാനിക്കുന്നവരും കുറവല്ല. എന്നാല്‍, ഇത് വിചാരിക്കുന്നപോലെ എളുപ്പമുള്ള പണിയല്ലെന്നാണ് അവര്‍ പറയുന്നത്. ഒരുപാട് സമയം പാല്‍ എടുക്കാനായി താന്‍ ചെലവഴിക്കുന്നുവെന്നും കുടുംബവുമായി ചെലവഴിക്കേണ്ട സമയമാണ് ഇതിനായി മാറ്റിവയ്ക്കുന്നതെന്നും അവര്‍ പറഞ്ഞു.


അതുമാത്രവുമല്ല, ഓരോ ഉപയോഗത്തിന് ശേഷവും പമ്പിംഗ് യന്ത്രത്തിന്റെ ഭാഗങ്ങള്‍ വൃത്തിയാക്കാനും പാല്‍ പ്ലാസ്റ്റിക് ബാഗുകളില്‍ നിറയ്ക്കാനും അണുവിമുക്തമാക്കാനും ഒരുപാട് സമയവും പണവും ചെലവഴിക്കേണ്ടി വരുന്നുവെന്നാണ് അവര്‍ പറയുന്നത്. 'ഒരിക്കലും കുഞ്ഞുങ്ങളുടെ ഭക്ഷണം കടകളില്‍ സൗജന്യമായി ലഭിക്കുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നില്ല. പിന്നെന്തിനാണ് മുലപ്പാല്‍ സൗജന്യമായി ലഭിക്കുമെന്ന് ആളുകള്‍ പ്രതീക്ഷിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഞാന്‍ ചെലവഴിക്കുന്ന സമയത്തിനും പണത്തിനും ഈ വേതനം കുറവാണ്' ജൂലി പറഞ്ഞു. ആറ് മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ പമ്പിന്റെ ഭാഗങ്ങള്‍ മാറ്റി പുതിയത് വയ്ക്കണം, കൂടാതെ ബാഗുകളുടെ വില ഇതെല്ലാം കൈയില്‍ നിന്നാണ് താന്‍ മുടക്കുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

 

എല്ലാ മാസവും ജൂലി 443 ലിറ്റര്‍ പാല്‍ എങ്കിലും ശേഖരിക്കും. പിന്നീട് ഫ്രീസറില്‍ സൂക്ഷിക്കുന്ന പാല്‍, ഐസ് ബോക്‌സിലാക്കി യുഎസ്സില്‍ ഉടനീളം ആവശ്യക്കാര്‍ക്ക് അയച്ചു കൊടുക്കും. കച്ചവടത്തിനിടയില്‍ പല പുരുഷ•ാരില്‍ നിന്നും മോശം പ്രതികരണങ്ങള്‍ ലഭിക്കാറുണ്ടെന്നും ജൂലി പറഞ്ഞു. 'പാല്‍ എന്റേതാണെന്ന് തെളിവ് കാണിക്കണമെന്ന് പറയുന്ന പുരുഷ•ാരുണ്ട്. അവര്‍ സാധാരണയായി സ്വീകാര്യമല്ലാത്ത വീഡിയോകളോ ചിത്രങ്ങളോ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അത്തരക്കാരെ ഞാന്‍ ബ്ലോക്ക് ചെയ്യാറുണ്ട്'' അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വേനല്‍ക്കാലത്താണ്, അവര്‍ തന്റെ ഉല്‍പ്പന്നം ആദ്യമായി ഫേസ്ബുക്കില്‍ പരസ്യം ചെയ്തത്. പരസ്യം കണ്ട് മുലപ്പാല്‍ കൊടുക്കാനില്ലാത്ത ഒരു കുടുംബം ജൂലിയെ ബന്ധപ്പെട്ടു. അങ്ങനെയാണ് ഈ കച്ചവടം ആരംഭിക്കുന്നത്. ഇന്ന് രാജ്യത്തുടനീളം അവര്‍ക്ക് ഉപയോക്താക്കളുണ്ട്.