Tuesday 22 October 2019




ശബരിമല സംഭവം: കേന്ദ്ര ഇന്‍റലിജന്‍സ് വിവരങ്ങള്‍ തേടി

By Subha Lekshmi B R.26 Jun, 2017

imran-azhar

ന്യൂഡല്‍ഹി: ശബരിമലയിലെ സ്വര്‍ണ്ണക്കൊടിമരത്തിനു കേടുപാടു വരുത്തിയ സംഭവത്തില്‍ കേന്ദ്ര ഇന്‍റലിജന്‍സ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ കേരള പൊലീസിനോട് തേടി.

 

സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ആന്ധ്രാ സ്വദേശികള്‍ക്കെതിരെ കേരള പൊലീസ് കേസെടുത്തിരുന്നു. ജാമൃമില്ളാ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് ഏടുത്തിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കുക, വിശ്വാസം വ്രണപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.