Saturday 31 October 2020




തലസ്ഥാന വികസനത്തിനായി ചേംബർ ഓഫ് കൊമേഴ്‌സ് ജനകീയ കൂട്ടായ്മ ഒരുങ്ങുന്നു

By online desk .20 Sep, 2020

imran-azhar

 

തിരുവനന്തപുരം: കേരളത്തിൽ മാറി മാറി വരുന്ന സർക്കാരുകൾ തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ വികസനത്തെ അവഗണിക്കുന്നതിനെതിരെ ജനകീയ കൂട്ടായ്മക്ക് നേതൃത്വം നൽകി തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ്.’അവൈയ്ക്ക് ട്രിവാൻഡ്രം’ എന്ന സംഘടനയുടെ ബാനറിലാണ് സമാനമനസ്കരായ ജനകീയ സംഘടനകളുമായി ചേർന്ന് തിരുവനന്തപുരത്തിന്റെ വികസനലക്ഷ്യത്തിനായി ചേംബർ ഓഫ് കൊമേഴ്‌സ് പ്രവർത്തിക്കുന്നത്.


റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മ, വ്യാപാരികളുടെ സംഘടനകൾ ഐ.എം.എ. ടെക്‌നോപാർക്കിലെ കമ്പനികളുടെയും ജീവനക്കാരുടെയും കൂട്ടായ്മകൾ തുടങ്ങിയവരുടെ പിന്തുണ ഈ പുതിയ നീക്കത്തിനുണ്ടെന്ന് തിരുവനന്തപുരം. ചേംബർ ഓഫ് കൊമേഴ്‌സിന്റെയും പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ പറഞ്ഞു.സാമൂഹിക മാധ്യമങ്ങളിൽ തിരുവന്തപുരത്തിന്റെ വികസന അജണ്ടകൾ മുന്നോട്ട് വെച്ച് സംഘടന പ്രവർത്തനം ആരംഭിച്ചു.

നിഷേധാത്മക നിലപാടുകളുമായി രാഷ്ട്രീയ നേതൃത്വം തിരുവന്തപുരത്തിന്റെ വികസനത്തെ തകർക്കുകയാണെന്ന് ഇവർ ആരോപിച്ചു. വര്ഷങ്ങളായി അവഗണ നേരിട്ടുകൊണ്ടിരിക്കുന്ന തിരുവനന്തപുരം വിമാന താവളം സ്വകാര്യവൽക്കരിച്ചു വികസിപ്പിക്കാനുള്ള കേന്ദ്രതീരുമാനത്തെ ഭരണ പ്രതിപക്ഷ പാർട്ടികൾ അട്ടിമറിക്കുകയാണെന്നും അവർ ആരോപിച്ചു.


വിമാനത്താവള വിഷയത്തിൽ തന്റെ അജ്ഞത പ്രകടമാക്കുന്ന തരത്തിലാണ് മന്ത്രി തോമസ് ഐസക്കിന്റെ ശശി തരൂരിനുള്ള കത്ത്. രാജസ്ഥാനിൽ നിന്നുള്ള പ്രതിനിധിയായിട്ടും കെ സി വേണുഗോപാൽ ജയ്പൂർ വിമാനത്താവള സ്വകാര്യവത്ക്കരണ എതിർക്കാതെ തിരുവന്തപുരത്തെ എതിർക്കുന്നത് അത്ഭുതമാണെന്ന് ചേംബർ ഓഫ് കൊമേഴ്‌സ് കുറ്റപ്പെടുത്തി.



തദ്ദേശ തിരഞ്ഞെടുപ്പിൽ ജാതി, മത,രാഷ്ട്രീയ നിലപടുകൾക്കതീതമായി തിരുവനന്തപുരത്തിന്റെ വികസനം മുന്നോട്ടിവെയ്ക്കുന്നവർ പിന്തുണയ്ക്കാൻ സംഘടനാ നേതൃത്വം നൽകും. സംഘടനയുടെ ഭാവിപ്രവർത്തനങ്ങളും നിലപാടുകളും ആലോചിക്കാനായി ഇതുമായി ബന്ധപ്പെട്ടവരുടെ യോഗം ഉടൻ കൂടുമെന്നും ഭാരവാഹികൾ അറിയിച്ചു.