Tuesday 17 September 2019




സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗി​ന്‍റെ നാ​ല് ഘ​ട്ട​ങ്ങ​ളി​ൽ പിഴച്ചത് അവസാനത്തേത്, ച​ന്ദ്ര​യാ​ന്‍-2 ദൗ​ത്യം 90-95 ശ​ത​മാ​നം വിജയം

By Sooraj Surendran.07 Sep, 2019

imran-azhar

 

 

ബംഗളുരു: സ്വപ്നനേട്ടം കൈ അകലെ തെന്നിമാറിയതിന്റെ നിരാശയിലാണ് രാജ്യം. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ അടുത്തെത്തിയ വിക്രം ലാൻഡർ ലക്ഷ്യ പാതയിൽ നിന്നും തെന്നിമാറുകയായിരുന്നു. ഇതുവരെയുള്ള ചന്ദ്രദൗത്യങ്ങളൊന്നും തന്നെ പരീക്ഷിക്കാത്ത ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിലിറങ്ങാനാണ് ഐഎസ്ആർഒ പദ്ധതിയിട്ടിരുന്നത്.

 

ചന്ദ്രയാൻ- 2 ദൗത്യത്തിലെ നിർണായക ഘട്ടമായ സോഫ്റ്റ് ലാൻഡിങ്ങിലെ നാല് ഘട്ടങ്ങളിൽ അവസാനത്തേതാണ് പിഴച്ചത്. ചന്ദ്രനു 2.100 കിലോമീറ്റർ ഉയരത്തിൽ ബംഗളൂരുവിലെ ഐഎസ്ആർഒ കേന്ദ്രത്തിന് ലാൻഡറുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു. വിക്രം ലണ്ടറുമായി ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമം തുടരുമെന്ന് ഇസ്രോ അറിയിച്ചു. ചന്ദ്രയാന്‍-2 ദൗത്യം 90-95 ശതമാനം വരെ വിജയമാണെന്നും ഇസ്രോ അറിയിച്ചു. 14 ദിവസം ഈ ശ്രമം തുടരുമെന്നും ഇസ്രോ വ്യക്തമാക്കി.