Tuesday 22 August 2017

ചെന്നൈ സില്‍ക്ക്സ് ഇടിഞ്ഞുവീണു; കോടികളുടെ നഷ്ടം

By Subha Lekshmi B R.01 Jun, 2017

imran-azhar

ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ വസ്ത്ര വ്യാപാരശാലയായ ചെന്നൈ സില്‍ക്ക്സിന്‍െറ ടി നഗറിലെ ഷോറൂമിന്‍റെ നാലുനിലകള്‍ തീപിടിത്തത്തെത്തുടര്‍ന്ന് ഇടിഞ്ഞുവീണു. കെട്ടിടം ഏതുനിമ ിഷവും പൂര്‍ണ്ണമായി നിലംപൊത്താവുന്ന അവസ്ഥയിലാണെന്നാണ് വിവരം. അഗ്നിബാധയെ തുടര്‍ന്ന് തൂണുകള്‍ ദുര്‍ബലമായതാണ് കാരണം. ബുധനാഴ്ച പുലര്‍ച്ചെയാണ് അഗ്നിബാധയുണ്ടായത്. പത്തോളം അഗ്നിശമനസേനാ യൂണിറ്റുകള്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും 24 മണിക്കൂര്‍ കഴിഞ്ഞിട്ടും തീ പൂര്‍ണ്ണമായി അണയ്ക്കാനായിട്ടില്ള. വസ്ത്രശാലയുടെ താഴത്തെ നിലയില്‍ന ിന്നു പുക ഉയരുന്നതുകണ്ട സെക്യൂരിറ്റി ജീവനക്കാരനാണു ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്. ഉടനെ ടി നഗര്‍, എഗ്മോര്‍, കില്‍പോക്ക് എന്നിവിടങ്ങളില്‍നിന്നുള്ള അഗ്നിശമനസേന
യൂണിറ്റുകള്‍ സ്ഥലത്തത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

 

ഏഴാമത്തെ നിലയിലുണ്ടായിരുന്ന 12 കന്‍റീന്‍ ജീവനക്കാരെ സ്കൈ ലിഫ്റ്റിലൂടെ പുറത്തെത്തിച്ചു. നൂറ്റന്പതോളം ഫയര്‍ഫോഴ്സുകാരാണു സ്ഥലത്തുള്ളത്. തീ അണയ്ക്കല്‍ ഇന്നുരാവിലെയും തുടരുകയാണ്. ഏഴു നിലകളിലും പുക നിറഞ്ഞിട്ടുണ്ട്. കെട്ടിടത്തിനു സമീപം താമസിക്കുന്നവരോട് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. റവന്യൂ മന്ത്രി ആര്‍.ബി. ഉദയകുമാറും ആരോഗ്യമന്ത്രി സി.ജെ. വിജയഭാസ്കറും സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തിരക്കേറിയ ഭാഗത്താണ് കെട്ടിടമെന്നതിനാല്‍ ഗതാഗതകുരുക്കുമുണ്ട്.

 

അതിനിടെ കെട്ടിടം നിര്‍മിച്ചത് വ്യവസ്ഥകള്‍ ലംഘിച്ചാണെന്നു കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. തീപിടിത്തത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ള. ഷോര്‍ട്ട് സര്‍ക്യൂട്ടാണു അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. കോടികളുടെ സാന്പത്തിക നഷ്ടം കണക്കാക്കുന്നു.