Thursday 04 June 2020




കർണാടക അതിർത്തി അടച്ച സംഭവത്തിൽ പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

By Online Desk .29 Mar, 2020

imran-azhar

 

തിരുവനന്തപുരം: കർണാടക അതിർത്തി അടച്ച സംഭവത്തിൽ പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക അതിർത്തിയിൽ ചികിത്സ കിട്ടാതെ വയോധിക മരിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി കത്തയച്ചത്. കേരളത്തിൽ നിലവിൽ രോഗ വ്യാപനമില്ലെന്നും കേരളത്തിലേക്കുള്ള ചരക്ക് നീക്കം സ്തംഭിച്ചിരിക്കുന്ന അവസ്ഥയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കർണാടകയിലെ പ്രശ്‌നം ചൂണ്ടിക്കാട്ടി മുൻപും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ കർണാടക നിലപാട് കടുപ്പിക്കുകയാണ് ചെയ്തത്. അടിയന്തര നടപടി ഉണ്ടാകണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.