Saturday 31 October 2020




ഒരു രാജ്യവുമായും യുദ്ധത്തിലേർപ്പെടാൻ ഉദ്ദേശിക്കുന്നില്ല ; ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്

By online desk .23 Sep, 2020

imran-azhar

 

ബീജിങ്: ഒരു രാജയുമായും യുദ്ധത്തിലേർപ്പെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ഇന്ത്യയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുമായി പലതരത്തിലുള്ള തർക്കങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന ഇറക്കിയത്. ചൈന ഒരിക്കലും ആധിപത്യമോ അതിർത്തി വിപുലീകരണമോ , സ്വാധീന മേഖലകളോ തേടിയിട്ടില്ല. ഏതെങ്കിലും രാജ്യവുമായി ശീതയുദ്ധത്തിനോ സൈനിക ഏറ്റുമുട്ടലിനോ ചൈനക്ക് യാതൊരുവിധ ഉദ്ദേശവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അഭിപ്രയ വ്യത്യാസങ്ങളും തർക്കങ്ങളും സമവായത്തിലൂടെ പരിഹരിക്കുവാനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. യുഎന്‍ പൊതുസഭയുടെ 75-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഷീ ജിന്‍ പിങ്.