Monday 30 November 2020




നേപ്പാളിന്റെ വിവിധ പ്രദേശങ്ങൾ ചൈന അനധികൃതമായി കയ്യേറി ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇന്റലിജൻസ് ഏജൻസികൾ

By online desk .24 Oct, 2020

imran-azhar

 

ഡൽഹി: നേപ്പാളിന്റെ വിവിധ പ്രദേശങ്ങൾ ചൈന അനധികൃതമായി കയ്യേറി ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇന്റലിജൻസ് ഏജൻസികൾ. അതിർത്തിയിലെ ഏഴുജില്ലകളിലേക്ക് കയ്യേറ്റം വ്യാപിച്ചതായും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (എൻസിപി ) ക്ക് കയ്യേറ്റം വ്യാപിപ്പിക്കാൻ നേപ്പാളി കമ്മ്യൂണിസ്റ്റ് പാർട്ടി (സിസിപി) സഹായം നൽകാൻ തുടങ്ങിയതോടെ സാഹചര്യം കൂടുതൽ മോശമായിരിക്കുകയാണ് എന്നും ആഭ്യന്തര ഇന്റലിജൻസ് ഏജൻസി റിപ്പോർട്ടിൽ പറയുന്നു.


നേപ്പാൾ സർവേ വിഭാഗമാണ് ചൈനയുടെ കയ്യേറ്റങ്ങൾക്ക് പച്ചക്കൊടി കാണിക്കുന്നത് . ദൊലാഖ, ഗോര്‍ഖ, ദര്‍ച്ചുല, ഹുംല, സിന്ദുപാല്‍ചൗക്ക്, ശംഖുവസഭ, റസുവ എന്നീ ജില്ലകളിലെ ഭൂമിയാണ് അനധികൃതമായി കയ്യേറിയിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


ഈ ഗ്രാമം നേപ്പാളിന്റെ ഭാഗമാണെന്നാണ് നേപ്പാൾ ഔദ്യോഗിക ഭൂപടം വ്യക്തമാക്കുന്നത്. ഇവിടുത്തെ ജനങ്ങൾ നേപ്പാളിന് നികുതിയുംനൽകുന്നുണ്ട് . എന്നാൽ 2017 ഇൽ ചൈന ഈ പ്രദേശം കയ്യടക്കുകയും ചൈനയുടെ ടിബറ്റ് സ്വയംഭരണ പ്രദേശത്തോട് ലയിപ്പിക്കുകയും ചെയ്തിരുന്നു.