Wednesday 22 November 2017

പാക്കിസ്ഥാന്‍ ആവശ്യപെ്പട്ടാല്‍ കാശ്മീരിലേയ്ക്ക് സൈന്യത്തെ അയയ്ക്കും: ചൈന

By sruthy sajeev.10 Jul, 2017

imran-azhar


ബെയ്ജിംഗ്: പാക്കിസ്ഥാന്‍ ആവശ്യപെ്പട്ടാല്‍ കാഷ്മീരില്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നു ചൈനീസ് മാധ്യമം. ചൈനയുമായി തര്‍ക്കം നിലനില്‍ക്കുന്ന ഡോക്‌ലയില്‍ ഇന്ത്യ സൈന്യത്തെ അയച്ച സാഹചര്യത്തില്‍ കാഷ്മീര്‍ പ്രശ്‌നത്തില്‍ ചൈനയ്ക്കും ഇടപെടാമെന്നാണ് ചൈന
ീസ് മാധ്യമമായ ഗേ്‌ളാബല്‍ ടൈമിസിലെ ലേഖനത്തില്‍ പറയുന്നത്.

 

ഇന്ത്യന്‍ സൈന്യം ഡോക്‌ലയില്‍ ഇടപെടുന്നത് ഭൂട്ടാനുവേണ്ടിയലെ്‌ളന്നും ഇന്ത്യയുടെ താത്പര്യം സംരക്ഷിക്കാനാണെന്നും പത്രം റിപേ്പാര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ആവശ്യപെ്പട്ടാല്‍ ഇന്ത്യ പാക് തര്‍ക്കത്തിലുള്ള കാഷ്മീരിലേക്ക് ചൈനയ്ക്കു സൈന്യത്തെ അയക്കുവാന്‍ സാധിക്കുമെന്നും ലേഖനത്തില്‍ പറയുന്നു. ഭൂട്ടാന്റെ നയതന്ത്രത്തില്‍ ഇടപെട്ടുകൊണ്ട് ഭൂട്ടാന്റപരമാധികാരത്തെയും ദേശീയ താത്പര്യങ്ങളെയും ഇന്ത്യ നിയന്ത്രിക്കുകയാണെന്ന് ലേഖനം ആരോപിക്കുന്നു.