By Subha Lekshmi B R.15 Apr, 2017
ബീജിംഗ്: ഉത്തരകൊറിയയും അമേരിക്കയും തമ്മില്‍ ഏതുനിമിഷവും യുദ്ധത്തിന് സാധ്യതയെന്ന് ചൈന. യുദ്ധമുണ്ടായാല്‍ ആരും ജയിക്കാത്ത യുദ്ധമായിരിക്കുമിതെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി പറഞ്ഞു. ഏതുനിമിഷവും യുദ്ധത്തിനുള്ള സാധ്യതയാണുള്ളത്. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ പരസ്പരം പ്രകോപിക്കുന്നതില്‍നിന്നും ഭീഷണിമുഴക്കുന്നതില്നിന്നും അമേരിക്കയും ഉത്തരകൊറിയയും വിട്ടുനില്ക്കണംഇരുവിഭാഗവും ജാഗ്രതയോടെവേണം ഈ സന്ദര്‍ഭത്തില്‍ പ്രവൃത്തിക്കാനെന്നും വാംഗ് യി മുന്നറിയിപ്പ് നല്കി. . യുദ്ധത്തിലേക്ക് ഇരുപക്ഷവും നീങ്ങിയാല്‍ ചിന്തിക്കാനും തിരിച്ചുപിടിക്കാനും കഴിയാത്തതരത്തിലുമുള്ള നാശത്തിലാവും കലാശിക്കുകയെന്നും ചൈന മുന്നറിയിപ്പ് നല്കുന്നു.
ആറാമത്തെ മിസൈല്‍ പരീക്ഷണം നടത്താന്‍ ഉത്തരകൊറിയ ഒരുങ്ങിയതോടെയാണ് മേഖലയില്‍ സംഘര്‍ഷം ഉടലെടുത്തത്. യുഎസിലെത്താന്‍ ശേഷിയുള്ള ദീര്‍ഘ ദൂര മിസൈല്‍ വികസിപ്പിക്കാന്‍ ഉത്തരകൊറിയ ശ്രമം തുടരുകയാണ്. ഉത്തരകൊറിയ ഇതിനകം അഞ്ചു മിസൈല്‍ പരീകഷണം നടത്തി. ആറാമത്തെ പരീകഷണം ആസന്നമാണെന്നാണ് സാറ്റലൈറ്റ് നിരീകഷണത്തില്‍ ലഭിച്ച ഫോട്ടോകള്‍ നല്കുന്ന സൂചന. ഇതോടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് കാള്‍ വിന്‍സനും മിസൈല്‍ നശീകരണികളും ഉള്‍പ്പെട്ട കപ്പല്‍വ്യൂഹം കൊറിയന്‍ മേഖലയിലേക്ക് യുഎസ് അയച്ചു. എന്നാല്‍ യുഎസുമായി ഏതു തരത്തിലുള്ള യുദ്ധത്തിനും ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ളിക് ഓഫ് കൊറിയ(ഡിപിആര്‍കെ) തയാറാണെന്ന് ഉത്തരകൊറിയയും നിലപാടെടുത്തു. ഇരുവിഭാഗവും പിന്മാറാതെ സംഘര്‍ഷം മുറുകിയതോടെയാണ് ചൈന മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.
ഉത്തരകൊറിയയെ നിലയ്ക്കു നിര്‍ത്താന്‍ ചൈന സഹകരിക്കണമെന്ന് നേരത്തേ ഷി ചിന്‍പിംഗുമായി നടത്തിയ ചര്‍ച്ചയില്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ചൈന വിസമ്മതിക്കുന്നപകഷം ഉത്തരകൊറിയയ്ക്ക് എതിരേ യുഎസ് ഒറ്റയ്ക്കു നടപടി സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.