Saturday 31 October 2020




ജോ ബൈഡൻ വിജയിക്കുകയാണെങ്കിൽ അമേരിക്കയുടെ ഉടമസ്ഥാവകാശം ചൈനക്ക് ; ട്രംപ്

By online desk .22 Aug, 2020

imran-azhar

 

വാഷിംഗ്ടണ്‍:പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ജൂ ബൈഡൻ വിജയിക്കുകയാണെങ്കിൽ അമേരിക്കയുടെ ഉടമസ്ഥാവകാശം ചൈനക്ക് ആയിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.കൗൺസിൽ ഫോർ നാഷണൽ പോളിസിയെ അഭിസംബോധന ചെയ്തു സംസാരിക്കേയാണ് ട്രംപ് ജോ ബൈഡനെതിരെ ആരോപണമുയർത്തിയത് . 

 

ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടാൽ നമ്മുടെ രാജ്യം പിന്നെ ചൈനക്ക് സ്വാർത്ഥമാവും. നമ്മൾ അത് ഒരിക്കലും അനുവദിക്കില്ലബൈഡന്റെ വിജയത്തിനായി ചൈന അതിയായി ആഗ്രഹിക്കുന്നു . തന്റെ വിജയം ചൈന ആഗ്രഹിക്കുന്നെങ്കില്‍ അത് തനിക്ക് അപമാനമാണെന്നും ട്രംപ് വ്യക്തമാക്കി.

 

അമേരിക്കയെ തകർക്കാൻ ഏറെ കാലമായ് ശ്രമിക്കുന്ന ബൈഡന് രാജ്യത്തെ നയിക്കാൻ കഴിയില്ല എന്നും ട്രംപ് വ്യക്തമാക്കി. ഡെമോക്രാറ്റ് പാർട്ടിയുടെ വിദ്വേഷവും വെറുപ്പും നിഷേധിക്കാനുള്ള അവസരമായി തിരഞ്ഞെടുപ്പിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു.