Tuesday 02 June 2020




നിങ്ങളുടേത് അനുചിതമായ പ്രതികരണം കൊറോണ വൈറസ് ആവിർഭാവത്തെക്കുറിച്ച് മുന്നറിയിപ്പുനൽകിയ ഡോക്ടറോട് മാപ്പ് പറഞ്ഞ് ചൈന

By online desk .21 Mar, 2020

imran-azhar

 


ചൈന:  കൊറോണവൈറസിന്റെ ആവിർഭാവത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ 34കാരനായ ഡോക്ടറുടെ കുടുംബത്തോട് മാപ്പ് പറഞ്ഞ്ചൈനീസ് സര്‍ക്കാര്‍.നിങ്ങളുടേത് അനുചിതമായ പ്രതികരണമായിരുന്നു ചൈനീസ് സർക്കാർ പറഞ്ഞു . കൊറോണ വൈറസ് ബാധയെ കുറിച്ച് മുന്നറിയിപ്പ് നല്കിയ ഈ ഡോക്ടര്‍ക്കെതിരെ ചൈന അച്ചടക്കനടപടികള്‍ സ്വീകരിച്ചിരുന്നു.എന്നാൽ ഡോക്ടര്‍ ലി വെന്‍ലിയാംഗ് പിന്നീട് കൊറോണ വൈറസ് ബാധ മൂലം മരിക്കുകയും ചെയ്തു.


ഇദ്ദേഹത്തിനെത്തി നെതിരെ അറസ്റ്റ് ഭീഷണിയടക്കമുള്ള നടപടികളാണ് വുഹാനിലെ പൊലീസ് സ്വീകരിച്ചിരുന്നത്. എന്നാൽ ഇത് പിന്‍വലിക്കുകയാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തോട് മാപ്പ് പറയുമെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അച്ചടക്ക വിഭാഗം പറഞ്ഞു.

രാജ്യത്തെ പകര്‍ച്ച വ്യാധികള്‍, വ്യാവസായിക ഇടങ്ങളിലെ അപകടങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് അധികൃതര്‍ കടുത്ത മൗനമാണ് പാലിക്കുക. ഇവയെക്കുറിച്ച് പുറത്ത് പറയുന്നവരേയും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരേയുംചൈന ശിക്ഷിക്കുകയും ചെയ്തു. അപ്രകാരമാണ് ഡോക്ടര്‍ ലീക്കെതിരെ നടപടി വന്നത്.


രോഗം പൊട്ടിപ്പുറപ്പെടുന്ന വിവരം ലിയടക്കമുള്ള എട്ട് ഡോക്ടര്‍മാര്‍ സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പൊലീസിനെ ചൈനയുടെ സുപ്രീംകോടതി വിമര്‍ശിച്ചുവെങ്കിലും ഭരണ കക്ഷി രോഗ വ്യാപനത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടാതെ സൂക്ഷിച്ചു.