Tuesday 22 January 2019


ചൈനീസ് ജലവിമാനത്തിന്‍റെ ഉദ്ഘാടനപ്പറക്കല്‍ വിജയം

By subhalekshmi B R.26 Dec, 2017

imran-azhar

ബീജിംഗ്: ചൈന സ്വന്തമായി വികസിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ ജലവിമാനത്തിന്‍റെ ഉദ്ഘാടനപ്പറക്കല്‍ വിജയം. എജി600 എന്നു പേരുള്ള വിമാനത്തിന്‍റെ ചിറകുകള്‍ക്കിടയിലെ നീളം 38.8 മീറ്ററാണ്. നാല് എന്‍ജിനുകളുണ്ട്. 50 പേര്‍ക്കു കയറാം. 12 മണിക്കൂര്‍ നിര്‍ത്താതെ പറക്കാന്‍ ഈ വിമാനത്തിന് കഴിയും.

 

ഷുഹായി നഗരത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം ഒരു മണിക്കൂര്‍ ആകാശത്തു തുടര്‍ന്നശേഷം തിരിച്ചിറങ്ങി. വെള്ളത്തിലും കരയിലും ഇറക്കാന്‍ കഴിയുന്ന വിമാനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷി ഇതോടെ ചൈന കൈവരിച്ചതായി അധികൃതര്‍ പറഞ്ഞു. സൈനിക ആവശ്യങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും സമുദ്രത്തില്‍ രകഷാപ്രവര്‍ത്തനം നടത്തുന്നതിനും ഇത്തരം വിമാനങ്ങള്‍ ഉപയോഗിക്കാം.