Tuesday 02 June 2020




യു.എസിലെ ചൈനീസ് വിദ്യാര്‍ത്ഥികള്‍ വിമാനത്തിനായി നെട്ടോട്ടമോടുന്നു

By online desk .27 Mar, 2020

imran-azhar



മോണ്ട്രിയല്‍: അമേരിക്കയില്‍ കോവിഡ് 19 വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ഇവിടെയുളള ചൈനീസ് വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് വിമാന ടിക്കറ്റ് കിട്ടാനുളള നെട്ടോട്ടത്തലാണ്. സമ്പന്നരായ വിദ്യാര്‍ത്ഥികള്‍ എങ്ങനെയും നാട്ടിലെത്താന്‍ ആയിരക്കണക്കിന് ഡോളറുകളാണ് മുടക്കാന്‍ തയാറായി നില്‍ക്കുന്നത്.

 

ടിക്കറ്റിനായി പണമയയ്ക്കാന്‍ ചൈനയിലുളള മാതാപിതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് വിദ്യാര്‍ത്ഥികള്‍. അമേരിക്കയില്‍ കര മാര്‍ഗ്ഗമുളള അതിര്‍ത്തികളെല്ലാം അടച്ചിരിക്കുകയാണ്. സ്വകാര്യ ജറ്റ് വിമാനങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ നിര്‍ത്തി ശാന്ത സമുദ്രത്തിന് മുകളിലൂടെ പറക്കുകയാണ് ചൈനയിലെത്താനുളള മാര്‍ഗ്ഗം.

 

വിമാനങ്ങള്‍ സര്‍വീസുകള്‍ റദ്ദാക്കുന്നതു മൂലമാണ് ടിക്കറ്റിന് വന്‍ തുക മുടക്കേണ്ടി വരുന്നത്. നിലവിലെ സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏജന്റുമാരും ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്കായി ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ ഏര്‍പ്പാടാക്കാനുളള ശ്രമത്തിലാണ്. എന്നാല്‍ ഇതിനുളള സാദ്ധ്യതയും വൈകാതെ അടയും. ഇത്തരം വിമാനങ്ങള്‍ക്ക് ചൈന വിലക്കേര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.