Thursday 14 December 2017

ബ്രിട്ടനെ ഞെട്ടിച്ച മാദകറാണി ക്രിസ്റ്റിന്‍ കീലര്‍ അന്തരിച്ചു

By SUBHALEKSHMI B R.07 Dec, 2017

imran-azhar

ലണ്ടന്‍: ശീതയുദ്ധകാലത്ത് ബ്രിട്ടനെ നടുക്കിയ പ്രഫ്യൂമോ' ചാരവൃത്തിക്കേസിലെ വിവാദനായിക ക്രിസ്റ്റിന്‍ കീലര്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. നൂറ്റാണ്ടിന്‍റെ വിവാദനായികയെന്ന് കുപ്രസിദ്ധിയാര്‍ജ്ജിച്ച ക്രിസ്റ്റിന്‍റെ അവസാനകാലം പരിതാപകരമായിരുന്നു. മക്കള്‍ പോലും കയ്യൊഴിഞ്ഞ അവര്‍ ജീവിക്കാന്‍ വേണ്ടി പല ജോലികള്‍ ചെയ്തു. ഒടുവില്‍ രോഗഗ്രസ്തയായ ക്രിസ്റ്റിന്‍ തെക്കന്‍ ഇംഗ്ളണ്ടിലെ ഫാണ്‍ബറോയിലെ ആശുപത്രിയില്‍ അന്ത്യശ്വാസം വലിച്ചു. ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി എന്ന രോഗം മൂലം ദീര്‍ഘനാളായി അവശയായിരുന്നുവെന്നാണ് മകന്‍ സെയ്മൊര്‍ പ്ളാറ്റ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

 

1961ലാണ് മോഡലും നിശാക്ളബ് നര്‍ത്തകിയുമായിരുന്ന കീലര്‍ ബ്രിട്ടന്‍റെ യുദ്ധ സെക്രട്ടറി ജോണ്‍ പ്രഫ്യൂമോയുമായി അടുപ്പത്തിലാകുന്നത്. പിന്നീട് സോവിയറ്റ് ഉദ്യോഗസ്ഥന്‍ യവഗേനിഇവാനോവുമായും അടുപ്പത്തിലായി. പ്രഫ്യൂമോയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകയായിരുന്ന കീലര്‍ ബ്രിട്ടന്‍െറ രഹസ്യങ്ങള്‍ യവഗേനിക്ക് ചോര്‍ത്തിനല്‍കി.  എന്നാല്‍, ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജന്‍സി ഇതു കണ്ടുപിടിച്ചതോടെ അവര്‍ ജയിലിലായി. പ്രഫ്യൂമോയുടെ രാജിവച്ചൊഴിഞ്ഞു. ജയിലില്‍ നിന്നിറങ്ങിയ കീലറുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു.