Thursday 26 April 2018

പള്‍സര്‍ സുനിക്ക് ഉപാധികളോടെ ജാമ്യം

By Subha Lekshmi B R.08 Aug, 2017

imran-azhar

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് സോപാധിക ജാമ്യം. കാക്കനാട് ജയിലില്‍ വച്ച് ഫോണ്‍ ഉപയോഗിച്ച കേസിലാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കാക്കനാട് മജിസ്ട്രേറ്റ് കോടതിയാണ് കേസില്‍ സുനി ഉള്‍പ്പടെ നാല് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം നേടിയെങ്കിലും മറ്റ് കേസുകള്‍ നിലവിലുള്ളതിനാല്‍ സുനിക്ക് ജയിലില്‍ തന്നെ തുടരേണ്ടി വരും.

 

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് കാക്കനാട് ജയിലില്‍ വച്ച് സുനി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയത്.