Wednesday 18 July 2018

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്ക് മാതൃകയായി ബിനു; അമ്മയും കുഞ്ഞും രക്ഷപ്പെട്ടത് തലനാഴിഴയ്ക്ക്

By Farsana Jaleel.20 Feb, 2017

imran-azhar

 

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്ക് മാതൃകയായി ബിനു. ബിനു രക്ഷിച്ചത് ഒന്നല്ല, രണ്ട് ജീവനുകളെയാണ്. അമ്മയുടെയും കുഞ്ഞിന്റെയും. അമ്മയും കുഞ്ഞും രക്ഷപ്പെട്ടത് തലനാഴിഴയ്ക്ക്. രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. കഴക്കൂട്ടം എന്‍.എച്ച് റോഡില്‍ വെച്ച് കെ.എസ്. ആര്‍.ടി സൂപ്പര്‍ ഫാസ്റ്റിനടിയില്‍ പെട്ട അമ്മയെയും കുഞ്ഞിനെയുമാണ് ബിനുവിന്റെ സൂക്ഷ്മമായ ഡ്രൈവിംഗിലൂടെ രക്ഷിക്കാനായത്.

 

ഇന്നലെ രാത്രി 11 മണിക്ക് കോഴിക്കോട് നിന്നും നെയ്യാറ്റിങ്കരയിലേയ്ക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിലെ ഡ്രൈവറാണ് ബിനു. 10 മണിക്കൂറത്തെ ദീര്‍ഘയാത്രയ്ക്കിടയിലും ബിനു ജാഗരൂകനായാണ് ബസ് ഓടിച്ചിരുന്നത്. ബിനുവിന്റെ കാല്‍ ഒന്ന് പിഴച്ചിരുന്നെങ്കില്‍ റോഡപകടങ്ങളില്‍ പൊലിഞ്ഞവരുടെ കൂട്ടത്തില്‍ ഈ അമ്മയും മകളും ഉള്‍പ്പെട്ടേനെ. ബിനുവിന്റെ സുസ്തിര്‍ഹമായ സേവനം മാതൃകാപരം എന്നതില്‍ സംശയമില്ല.

 

കഴക്കൂട്ടം എന്‍.എച്ചിലൂടെ കടന്നു വന്ന സൂപ്പര്‍ ഫാസ്റ്റ് ബസിനടിയില്‍ പെട്ടത് കെ.എസ്.ആര്‍.ടി.സിയുടെ കുഴപ്പം കൊണ്ടായിരുന്നില്ല. ആ വശത്ത് നിന്നും വന്ന കാര്‍ അമമയും അച്ഛനും കുഞ്ഞും സഞ്ചരിച്ചിരുന്ന ബൈക്കില്‍ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അതുവഴി കടന്നുപോയ സൂപ്പര്‍ ഫാസ്റ്റിനടിയില്‍ പെട്ടു. സംഭവം കണ്ടു നിന്ന നാട്ടുകാര്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയതോടെയാണ് ഡ്രൈവര്‍ ബിനു അതിവേഗത്തില്‍ ഓടിക്കൊണ്ടിരുന്ന ബസിനെ സഡണ്‍ ബ്രേക്കിട്ട് ചവിട്ടി നിര്‍ത്തിയത്.

 

കൃത്യസമയത്ത് ബിനു സഡണ്‍ ബ്രേക്കിട്ടില്ലായിരുന്നെങ്കില്‍ അവിടെ ചോര ചിന്തിയേനെ. തുടര്‍ന്ന് ബസിനടിയിലായ അമ്മയെയും കുഞ്ഞിനെയും വലിച്ചെടുത്തു. കൂടെ അച്ഛനും ഉണ്ടായിരുന്നു. മൂവര്‍ക്കും പരിക്കുകളൊന്നും തന്നെയില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടെന്ന് പറയാം....പരിക്കുകളില്ലെങ്കിലും ബസിനടിയിലായ നാലു വയസ്സ് പ്രായമുള്ള കുഞ്ഞ് പേടിച്ചു നിലവിളച്ചു.

 

ഡ്രൈവര്‍ ബിനുവിന്റെ ജാഗ്രതയാര്‍ന്ന ഡ്രൈവിംഗാണ് ഒരു കുടുംബത്തിന് രക്ഷയേകിയത്. 11 വര്‍ഷമായി ബിനു കെ.എസ്.ആര്‍.ടി.ഡ്രൈവറായി ജോലി ചെയ്യുന്നു. ഈ 11 വര്‍ഷത്തെ കെ.എസ്.ആര്‍.ടി സര്‍വ്വീസിനിടയില്‍ ഒരു അപകടം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നെയ്യാറ്റിങ്കര സ്വദേശിയാണ് ബിനു.

 

ഡ്രൈവര്‍ ബിനുവിന്റെ വാക്കുകളിലേയ്ക്ക്-

 

'ഓടുന്ന ഡ്രൈവര്‍ക്ക് മനസ്സിന് നല്ല ഊക്കുണ്ടെങ്കില്‍ പെട്ടെന്ന് ചവിട്ടി നിര്‍ത്തി എന്തെങ്കിലും ചെയ്യാം. ഇന്നത്തെ സംഭവത്തില്‍ പുറത്തു നിന്നുള്ള ശബ്ദം കേട്ട് സൈഡ് ഗ്ലാസില്‍ നോക്കിയപ്പോള്‍ ചെറുതായൊന്നു കണ്ടു. തുടര്‍ന്ന് പെട്ടന്ന് ചവിട്ടി നിര്‍ത്തുകയായിരുന്നു. ബസ് രണ്ടടി കൂടി നീങ്ങിയിരുന്നെങ്കില്‍ അവരുടെ ദേഹത്ത് കയറുമായിരുന്നു. ഇതുപോലുള്ള സംഭവങ്ങള്‍ കണ്ണില്‍ കണ്ടത് കൊണ്ട് മാത്രം അപകടം ഒഴിവാകില്ല. മനക്കഴുത്ത് കൂടി വേണം. എങ്കില്‍ മാത്രമെ ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പെട്ടെന്ന് ചവിട്ടി നിര്‍ത്താന്‍ കഴിയൂ....കാലൊന്നു പതറിയാല്‍ തീര്‍ന്നു എല്ലാം....കൈയ്യില്‍ നില്‍ക്കില്ല ഒന്നും.'