Tuesday 22 August 2017

ബര്‍ഖ ശുക്ള സിംഗിനെ പുറത്താക്കി

By Subha Lekshmi B R.21 Apr, 2017

imran-azhar

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വനിതാ കോണ്‍ഗ്രസ് നേതാവ് ബര്‍ഖ ശുക്ള സിംഗിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. രാഹുല്‍ ഗാന്ധിയ്ക്കും അജയ് മാക്കനുമെതിരേ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് പുറത്താക്കല്‍ നടപടി. അജയ് മാക്കന്‍ മോശമായി പെരുമാറിയെന്നും ഇതു ശ്രദ്ധയില്‍ പെടുത്തിയിട്ടും രാഹുല്‍ ഗാന്ധി അനങ്ങിയില്ലെന്നും ആരോപിച്ച് ബര്‍ഖ ശുക്ള ഡല്‍ഹി
മഹിള കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു.

 

വോട്ടു ലഭിക്കുന്നതിനുവേണ്ടി മാത്രമാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും അജയ് മാക്കനും വനിതകളെ ഉപയോഗിച്ചതെന്നും അവര്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്ത
ിലാണ് പുറത്താക്കല്‍.