Saturday 31 October 2020




ആറ്റിങ്ങൽ നാലുവരിപ്പാത നിർമാണം ഇന്ന് പുനരാരംഭിക്കും

By online desk .25 Sep, 2020

imran-azhar

 

ആറ്റിങ്ങൽ : ആറ്റിങ്ങൽ നാലുവരിപ്പാതയുടെ നിർമാണം ഇന്ന് പുനരാരംഭിക്കുമെന്ന് നഗരസഭാ അധ്യക്ഷൻ എം പ്രദീപൻ അറിയിച്ചു. റോഡിന്റെ നിർമാണം തടസ്സപ്പെട്ടത് മൂലം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. വെള്ളിയാഴ്ചതന്നെ നിർമാണപ്രവർത്തനം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

പൂവമ്പാറയിൽ നിന്ന് റോഡിന്റെ ഇടതുവശത്ത് 900 മീറ്റർ സ്ഥലം പുനർനിർമാണം നടക്കുന്നതിനിടെ ഇതുവഴി കടന്നുപോയ പൊതുമരാമത്ത് വകുപ്പ് മന്ത്രി റോഡ് കുഴിച്ച് നിർമാണം നടത്തുന്നത് കാലതാമസമെടുക്കുമെന്ന് ചൂണ്ടിക്കാട്ടി കുഴിച്ചറോഡ് പൂർവസ്ഥിതിയിലാക്കി നിർമാണം നിർത്തിവയ്ക്കാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് ഈ ഭാഗം ഒന്നാംഘട്ട ടാറിങ് നടത്തി പണികൾ നിർത്തിവെച്ചു.

ബി സത്യൻ എം എൽ എ യും നഗരസഭാധ്യക്ഷൻ എം പ്രദീപും പൊതുമരാമത്തു വകുപ്പിലെ ഉന്നതഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെത്തുടർന്ന് സാങ്കേതിക വിദഗ്ദ്ധർ റോഡ് പരിശോധിക്കുകയായിരുന്നു. റോഡിലെ നിലവിലെ ടാറിങ് നീക്കേണ്ടതില്ലെന്നും അധികമായിഎടുക്കുന്ന ഭാഗം കുഴിച്ച് കോൺക്രീറ്റ് ഭാഗം മിക്‌സ് പാകി ബലപ്പെടുത്തി ടാറിങ് നടത്താനും പദ്ധതി തയ്യാറാക്കി. കൂടാതെ മഴ മറിയാലുണ്ടൻതന്നെ രാത്രിയും പകലും ഒരുപോലെ നിർമാണ പ്രവർത്തനങ്ങൾ നടത്താനാകുമെന്നും അധികൃതർ വ്യക്തമാക്കി.

പുതിയ ഗതാഗത ക്രമീകരണം ഇങ്ങനെ

കൊല്ലം ഭാഗത്തേക്കുള്ള വാഹനങ്ങൾ എൽ എം എസ് ജങ്ഷനിലെത്തി വലതുവശത്തെ പുതിയപാതയിലേക്ക് കയറി പൂവമ്പാറയിലേക്ക് പോവണം. പൂവമ്പാറ മുതൽ എൽ.എം.എസ്. ജങ്ഷൻ വരെ പുതിയ രണ്ടുവരിപ്പാതയിലൂടെയാകും വാഹനങ്ങൾ കടന്നുപോവുക . കൂടാതെ ഈ റോഡിൽ ഒരിടത്തും പാർക്കിങ് അനുവദിക്കില്ല.