Friday 10 April 2020




'കൊറോണ' ശക്തിപ്രാപിക്കുന്നു: ഞായറാഴ്ച മരിച്ചത് 97 പേർ, വൈറസ് ബാധിച്ചവരുടെ എണ്ണം 40171 കടന്നു

By Sooraj Surendran .10 Feb, 2020

imran-azhar

 

 

ബെയ്ജിങ്: ചൈനയിൽ കൊറോണ വൈറസ് ശക്തിപ്രാപിക്കുന്നു. നിലവിൽ ഞായറാഴ്ച മാത്രം ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചത് 97 പേരാണ്. അതേസമയം ചൈനക്ക് പുറത്ത് കൊറോണയുടെ വ്യാപനം മന്ദഗതിയിലാണെന്നും ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയെസൂസ് പറഞ്ഞു. 'മഞ്ഞുമലയുടെ അറ്റം' മാത്രമാണെന്നാണ് കൊറോണ വൈറസുമായി ബന്ധപ്പെട്ട് അധികൃതർ ഇപ്പോൾ പുറത്തുവിടുന്ന വിവരങ്ങൾ.

 

40171 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നതെന്നും ചൈനീസ് അധികൃതർ തിങ്കളാഴ്ച പറഞ്ഞു. ചൈനക്ക് പുറത്ത് രണ്ട് പേർ മാത്രമാണ് മരിച്ചത്. ഹോങ് കോങ്ങിലും ഫിലപ്പീന്‍സിലുമാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ സൂക്ഷമമായി പരിശോധിക്കുമ്പോൾ ഇനിയും വൻ തോതിൽ വൈറസ് വ്യാപിക്കുമെന്നാണ് വിലയിരുത്തൽ. 10.3 ബില്യണ്‍ ഡോളറാണ് കൊറോണയെ നേരിടുന്നതിനായി ചൈന നീക്കിവെച്ചിരിക്കുന്നത്.