Wednesday 03 June 2020




കൊറോണ 80% ആളുകൾക്ക് ജലദോഷം പോലുള്ള പനി അനുഭവപ്പെടും ഐസിഎംആർ ഡയറക്ടർ ജനറൽ

By online desk .22 Mar, 2020

imran-azhar

 

ന്യൂഡൽഹി : കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്ന 80% ആളുകൾക്ക് ജലദോഷം പോലുള്ള പനി അനുഭവപ്പെടും, എന്നാൽ അത് സ്വന്തമായി സുഖം പ്രാപിക്കുകയും ചെയ്യും ഐസിഎംആർ ഡയറക്ടർ ജനറൽ(ഐസിഎംആർ) ബൽറാം ഭാർഗവ പറഞ്ഞു.

 

"രോഗം കണ്ടത്തേണ്ടത് അത്യാവശ്യമാണ്. 80 ശതമാനം ആളുകൾക്ക് ജലദോഷം പോലുള്ള പനി അനുഭവപ്പെടും, അവർ സുഖം പ്രാപിക്കും. 20 ശതമാനം പേർക്ക് ചുമ, ജലദോഷം, പനി എന്നിവ അനുഭവപ്പെടാം, അവരിൽ ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതുണ്ട്,"

 


കൊറോണ ബാധിതരെ കണ്ടെത്തുന്നതിനായി ഇതുവരെ 15,000-17,000 ടെസ്റ്റുകൾ നടത്തിയതായി അദ്ദേഹം പറഞ്ഞു കൂടാതെ പ്രതിദിനം 10,000 ടെസ്റ്റുകൾ നടത്താനുള്ള ശേഷി ഐ സി എം ആറിനുണ്ടെന്നും ആഴ്ചയിൽ 50,000-70,000 വരെ ടെസ്റ്റുകൾ നടത്താൻ ഞങ്ങൾക്ക്കഴിയുമെന്നും " അദ്ദേഹംകൂട്ടിച്ചേർത്തു.

 

കൊറോണ വൈറസ് ബാധ തടയാൻ ഏറ്റവും എളുപ്പമുള്ള മാർഗം ഐസൊലേഷൻ ആണെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ പറഞ്ഞു അടിയന്തര സേവനങ്ങൾ ഒഴികെയുള്ള എല്ലാ സേവനങ്ങളും നിർത്താൻ 75 ജില്ലകളോട് കേന്ദ്രം ആവശ്യപ്പെട്ടു.