Tuesday 02 June 2020




കൊറോണ ; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തീവ്രപരിചരണ വിഭാഗത്തിൽ

By online desk .07 Apr, 2020

imran-azhar

 

ലണ്ടന്‍: കൊറോണ വൈറസ് ബാധിതനായി ചികിത്സയിലായിരുന്നു ബിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില ഗുരുതരമായതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വൈറസ് ബാധയുടെ ലക്ഷണങ്ങൾ അതീവഗുരുതരമായതിനാലാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹത്തെ ഐ.സി.യു വിലേക്ക് മാറ്റിയതെന്നും മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും വക്താവ് അറിയിച്ചു.55 കാരനായ പ്രധാനമന്ത്രിയെ ഞായറാഴ്ച വൈകിട്ട് ആണ് കൊറോണ ലക്ഷണങ്ങളുമായി ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുന്നതിന് മുമ്പായി തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രധാനമന്ത്രിക്ക് ഓക്‌സിജന്‍ നല്‍കി.തിങ്കളാഴ്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായി തുടര്‍ന്ന് രാത്രിയോടെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നെന്നും വക്താവ് പറഞ്ഞു.

 

മികച്ച പരിചരണമാണ് അദ്ദേഹത്തിനിപ്പോള്‍ ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ കൊറോണയുടെ ചില ലക്ഷണങ്ങളെ തുടര്‍ന്ന് ഔദ്യോഗികവസതിയില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം.