Tuesday 02 June 2020




കൊറോണ വൈറസ്: യു എ ഇയിൽ മുൻകരുതൽ നടപടികൾ ലംഘിച്ചാൽ 50,000 ദിർഹം പിഴ

By online desk .28 Mar, 2020

imran-azhar

 

ദുബായ് : ഹോം ക്വാറൻറൈൻ നിയമങ്ങൾ കർശനമാക്കി യു‌ എ ഇ . ഹോം ക്വാറൻറൈൻ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുന്ന ആളുകൾക്ക് ഏറ്റവും പുതിയ പ്രമേയം അനുസരിച്ച് 50,000 ദിർഹം വരെ പിഴ ഈടാക്കും.

 

കൊറോണ വൈറസ് പ്രതിരോധ  നടപടികളുടെ ഭാഗമായാണ് നിയമങ്ങൾ ഇത്ര കർശനമാക്കിയത്. വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ യുഎഇ അറ്റോർണി ജനറൽ ആണ് പുതിയ പ്രമേയം പുറപ്പെടുവിച്ചത്.

 

പുതിയ പ്രമേയത്തിന്റെ ഭാഗമായി , അനാവശ്യ കാര്യങ്ങൾക്കായി വീടിനു പുറത്തിറങ്ങുന്ന ആളുകൾക്ക് (അതായത് ജോലി അല്ലെങ്കിൽ ആവശ്യങ്ങൾ വാങ്ങുന്നത് ഒഴികെ) 2,000 ദിർഹം പിഴ ഈടാക്കും.

 

അടച്ചിട്ട സ്ഥലങ്ങളിൽ മാസ്കുകൾ ധരിക്കാത്തതോ സുരക്ഷിതമായ അകലം പാലിക്കാത്തതോ ആയ ആളുകളിൽ നിന്ന് ആയിരം ദിർഹം പിഴ ഈടാക്കും.

 

കൂടാതെ, കാറുകളിൽ പരമാവധിയിലധികം ആളുകളുമായി യാത്ര ചെയ്യുന്ന വാഹനത്തിൽ നിന്ന് 1,000 ദിർഹം പിഴ ഈടാക്കും.

 

കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി യുഎഇ സ്വീകരിച്ച പ്രതിരോധ, മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ നടപടി. ഈ മുൻകരുതലുകൾ ലംഘിക്കുന്നവർക്ക് 500 ദിർഹം മുതൽ 50,000 ദിർഹം വരെ പിഴ ഈടാക്കും.

 

ലംഘനം ആവർത്തിക്കുന്നതായി കണ്ടെത്തിയവർക്ക് പിഴ ഇരട്ടിയാക്കും. മൂന്നാം തവണയും ലംഘനം നടന്നാൽ കുറ്റവാളികളെ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷനിലെ എമർജൻസി ആൻഡ് ക്രൈസിസ് പ്രോസിക്യൂഷൻ വകുപ്പിലേക്ക് റഫർ ചെയ്യും. 2020 മാർച്ച് 26 മുതൽ നിയമം പ്രാബല്യത്തിൽ വന്നു