Tuesday 02 June 2020




കോറോണ : രോഗലക്ഷണങ്ങളില്‍ നിന്ന് മുക്തി നേടി ജെകെ റൗളിങ്

By online desk .07 Apr, 2020

imran-azhar

 

ന്യൂയോർക്ക്: കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന എല്ലാ കൊറോണ ലക്ഷണങ്ങളിൽ നിന്നും താൻപൂർണ്ണമായും വിമുക്തയായി ഹാരിപോട്ടർ രചയിതാവും പ്രമുഖ ഇംഗ്ലീഷ് എഴുത്തുകാരിയുമായ ജെ കെ റൗളിങ്. തന്റെ ട്വിറ്ററിലൂടെയാണ് റൗളിങ് ഈ കാര്യം അറിയിച്ചത്. അതേസമയം 54 വയസുകാരിയായ റൗളിങ്ന് കൊറോണ ടെസ്റ്റ് ചെയ്യാത്തതിനാൽ രോഗം സ്ഥിരീകരിച്ചിരുന്നില്ല.

 

ശ്വാസോച്ഛ്വാസ ബുദ്ധിമുട്ടുകളെ മറികടക്കാന്‍ വേണ്ടിയുള്ള ചില ഉപദേശങ്ങള്‍ ഭർത്താവിൽ നിന്ന് സ്വീകരിച്ചെന്നും അത് തന്നെ ഏറെ സഹായിച്ചെന്നും അദ്ദേഹം വേദിയിൽ പറയുന്നു. കൂടാതെ ആ വിദ്യകൾ കാണിക്കുന്ന വീഡിയോയും റൗളിങ് പങ്കുവെച്ചിട്ടുണ്ട്.