Tuesday 02 June 2020




കൊറോണ വിദേശത്തുള്ള യുഎഇ പൗരന്‍മാരോട് രാജ്യത്തേക്ക് മടങ്ങിവരാന്‍ ആവശ്യപ്പെട്ട് സർക്കാർ

By online desk .17 Mar, 2020

imran-azhar

 

 

ദുബായ്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ വിദേശത്തുള്ള പൗരന്‍മാരോട് രാജ്യത്തേക്ക് മടങ്ങിവരാന്‍ യുഎഇ സര്‍ക്കാര്‍ .വൈറസ് വ്യാപനത്തെ തുടർന്ന് യാത്രാ ബുദ്ധിമുട്ടുകളുണ്ടാവാനുള്ള സാധ്യതയെ തുടർന്നാണ് ഇത്തരത്തിലൊരു നടപടി യു എൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

വിദേശ രാജ്യങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരും വിദ്യാര്‍ത്ഥികളും യുഎഇ എംബസിയുമായി ബന്ധപ്പെടുകയോ 800444444 എന്ന നമ്പറില്‍ വിളിക്കുകയോ വേണമെന്ന് മന്ത്രാലയം അറിയിച്ചു.അടിയന്തര ഘട്ടങ്ങളില്‍ ആശയവിനിമയം സുഗമമാക്കുന്നതിന് യുഎഇ പൗരന്‍മാര്‍ വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ www.mofaic.go.ae വഴി രജിസ്റ്റര്‍ ചെയ്യണം.


യാത്രാ നിയന്ത്രണങ്ങൾക്ക് പുറമേ, കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിന്വിനോദ സഞ്ചാര കേന്ദ്രങ്ങൾ , തീം പാർക്കുകൾ, ജിമ്മുകൾ, ബാറുകൾ, പബ്ബുകൾ, സിനിമാശാലകൾ എന്നിവ അടക്കുവാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട് കൂടാതെ . 50 ൽ അധികം ആളുകൾ കൂടിയുള്ള ഒത്തുചേരലുകൾ ഒഴിവാക്കാനും സർക്കാർ ആവശ്യപ്പെട്ടു.