Tuesday 02 June 2020




യുഎഇ യിൽ കൊറോണ വൈറസിനെതിരായ അണുനശീകരണം സംഘടിപ്പിക്കും താമസക്കാർ വീട്ടിൽ തന്നെ തുടരണം

By online desk .26 Mar, 2020

imran-azhar

 


അബുദാബി: രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വൈറസിന്റെ വ്യാപനം ചെറുക്കൻ അണുനശീകരണം ഇന്ന്.  യു എ യിലെ താമസക്കാർ വീട്ടിൽ തന്നെ തുടരണമെന്ന്അധികൃതർപറഞ്ഞു. വ്യാഴാഴ്ച രാത്രി എട്ടിന് അണുനശീകരണം ആരംഭിക്കും.

 

ഈ സമയത്ത് വീട്ടിൽ തന്നെ തുടരാനും യാത്രകൾ കർശനമായി പരിമിതപ്പെടുത്താനും ഭക്ഷണം, അടിസ്ഥാന അവശ്യവസ്തുക്കൾ, മരുന്നുകൾ എന്നിവ വാങ്ങുവാനെല്ലാതെ വീടുകൾ വിട്ടുപോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.

 

ഊർജം, ടെലികമ്മ്യൂണിക്കേഷൻ, മാധ്യമങ്ങൾ, ആരോഗ്യം, സുരക്ഷ, പോലീസ്എന്നി മേഖലകളിൽ ജോലിചെയ്യുന്നവർ മാത്രം വീടിനുപുറത്തിറങ്ങിയാൽ മതി എന്ന നിർദേശവും ഉണ്ട്.യുഎഇ ആരോഗ്യ മേഖലയുടെ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി വ്യാഴാഴ്ച മാധ്യമങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിടുന്നു.

 

അണുനശീകരണം നടക്കുന്നതിനാൽ രാത്രി 8 മുതൽ രാവിലെ 6 വരെ വീടിനുള്ളിൽ വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

 

ദുബായ് മെട്രോ, ട്രാം, ടാക്സികൾ, ബസുകൾ തുടങ്ങിയ പൊതുഗതാഗത സേവനങ്ങളിലും മറ്റെല്ലാ പൊതു അല്ലെങ്കിൽ സ്വകാര്യ ഇടങ്ങളിലും റോഡുകളിലും അണുനശീകരണം നടത്തും ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് അണുനശീകരണം നടത്തുന്നത്.


അണുനശീകര സമയത്ത് , ഗതാഗതവും പൊതു യാത്രകളും നിയന്ത്രിക്കുകയും മെട്രോ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്യും.കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഒത്തുചേരൽ ഒഴിവാക്കണമെന്ന് ഡോ. ഹൊസാനി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.