Tuesday 02 June 2020




കോവിഡ് രാഷ്ട്രീയത്തെ ക്വാറന്റൈന്‍ ചെയ്യൂ-ലോക ആരോഗ്യ സംഘടന

By online desk .09 Apr, 2020

imran-azhar

 


ജനീവ: കൊറോണ വൈറസിനെതിരെ ഐക്യ അഹ്വാനവുമായി ലോക ആരോഗ്യസംഘടന തലവൻ. കോറോണാ വൈറസ് പടരുന്നതിനിടയിൽ രാഷ്ട്രീയം അരുതെന്നും അമേരിക്കയും ചൈനും തമ്മിൽ ഈ വിഷയത്തിൽ ഐക്യദാർഡ്യം വേണമെന്നും ദയവായി കോവിഡ് രാഷ്ട്രീയത്തെ ക്വാറന്റൈന്‍ ചെയ്യൂ- ടെഡ്രോസ് അഥാനോം ഗബ്രെയൂസസ് പറഞ്ഞു.

 

കൊറോണയെ പ്രതിരോധിക്കുന്നതില്‍ ലോകാരോഗ്യ സംഘടന ചൈനയോട് പക്ഷപാതം കാണിച്ചെന്നും ഡബ്ല്യുഎച്ച്ഒയ്ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തിവെക്കുന്ന കാര്യം ആലോചിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്റെ ഈ പ്രസ്‍താവനയോട് പ്രതികരിക്കുകയായിരുന്നു ഡബ്ല്യുഎച്ച്ഒ മേധാവി.

 


ലോക ആരോഗ്യ സംഘടനക്ക് ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം നൽകുന്നത് അമേരിക്കയാണ് സംഘടനയുടെ ആകെ ബജറ്റിന്റെ 15 ശതമാനവും അമേരിക്കയുടെ സംഭാവനയാണ്. എന്നാൽ ഈ അവസരത്തിലാണ് സാമ്പത്തിക സഹായം നൽകുന്നത് നിർത്തലാക്കുമെന്ന ഭീഷണിയുമായി ട്രംപ്എത്തിയത്. എന്നാൽ തുടർന്നും അമേരിക്ക സാമ്പത്തിക സഹായം നൽകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന്ഡ്രോ ലോക ആരോഗ്യ സംഘടനാ മേധാവി പറഞ്ഞു.