Thursday 04 June 2020




കൊവിഡ് 19; ഇറാനില്‍ കുടുങ്ങിയ 275 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു

By Online Desk .29 Mar, 2020

imran-azhar

 


രാജസ്ഥാൻ: ഇറാനില്‍ കുടുങ്ങിയ 275 ഇന്ത്യക്കാരെ രാജസ്ഥാനിലെ ജോധ്പൂരിലെത്തിച്ചു. ഇന്ന് രാവിലെയാണ് ഇവരെ പ്രത്യേക വിമാനത്തില്‍ രാജ്യത്തെത്തിച്ചത്. എല്ലാവരെയും നിരീക്ഷണത്തിനായി ജോധ്പുരിലെ കരസേനാ ക്യാമ്പിലേക്ക് മാറ്റിരിക്കുകയാണ്. മുൻപ്, 277 പേരെ തിരിച്ചെത്തിച്ചിരുന്നു. ഇവരെയും ജോധ്പുരിലെ കരസേനാ ക്യാമ്പിലാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്.