Saturday 06 June 2020




കോവിഡ് 19; ലോകത്ത് മരണം 11,000 കടന്നു, യുഎയിലും ഇസ്രയേലിലും ആദ്യ മരണം റിപ്പോർട്ട് ചെയ്തു

By online desk.21 Mar, 2020

imran-azhar

 

ലോകത്ത് കോവിഡ് 19 ഭീതി മാറുന്നില്ല. രോഗബാധ ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്ത് കോവിഡ് മരണം പതിനൊന്നായിരം കടന്നു. ലോകത്താകമാനം 275,491 കോവിഡ് കേസുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗബാധയെ തുടർന്ന് 25000-ത്തിലധികം പേർ ചികിത്സയിലാണ്. 24 മണിക്കൂറിനകം ലോകത്ത് 1152 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

അതേസമയം, ഇറ്റലിയും സ്പെയിനും അതീവ ഗുരുതരാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഇറ്റലിയിൽ മരണസംഖ്യ 4032 ആയി. ഒറ്റ ദിവസത്തിൽ ഇറ്റലിയിൽ കോവിഡ് ബാധിച്ച് 627 പേരാണ് മരണപ്പെട്ടത്. യുഎയിലും ഇസ്രയേലിലും ആദ്യ മരണം റിപ്പോർട്ട് ചെയ്തു. യുഎയിൽ കോവിഡ് ബാധിച്ച് 2 പേർ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. യുഎസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ അടിയന്തരാവസ്ഥയാണ്. പ്രായമായവർ മാത്രമല്ല ചെറുപ്പക്കാരും സൂക്ഷിക്കണമെന്നു ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.