Friday 29 May 2020




കോവിഡ് 19; സ്പെഷ്യല്‍ പാന്‍ഡമിക്ക് റിലീഫ് ബോണ്ട് ഇറക്കാൻ സംസ്ഥാനത്തിന് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ

By Akhila Vipin .10 Apr, 2020

imran-azhar

 

തിരുവനന്തപുരം: കോവിഡ് - 19 നെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്പെഷ്യല്‍ പാന്‍ഡമിക്ക് റിലീഫ് ബോണ്ട് ഇറക്കാൻ സംസ്ഥാനത്തിന് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സന്നിഗ്ദ്ധ ഘട്ടത്തില്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍നിന്ന് വായ്പയെടുത്തു മാത്രമേ മുന്നോട്ടുപോകാനാകൂ.

 

സംസ്ഥാനത്തിന്‍റെ വായ്പാപരിധി അഞ്ചുശതമാനമായി ഉയര്‍ത്തുക, പകര്‍ച്ചവ്യാധി പ്രതിരോധത്തിനും പുനര്‍നിര്‍മാണത്തിനും പുറത്തുനിന്നുള്ള ഏജന്‍സികളിലൂടെ വാങ്ങുന്ന വായ്പയെ സംസ്ഥാനത്തിന്‍റെ വായ്പാ പരിധിയില്‍നിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങളും കത്തിൽ ഉന്നയിച്ചു. പൊതുജനാരോഗ്യ പരിപാലനത്തിനു വേണ്ടിവരുന്ന ചെലവ് വലിയതോതില്‍ വര്‍ധിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.