Saturday 06 June 2020




കോവിഡ് 19; മുഖ്യമന്ത്രിയുടെ സഹായ നിധിയിലേക്ക് അഞ്ച് കോടി രൂപ ധനസഹായം നൽകി രവി പിള്ള

By Online Desk .28 Mar, 2020

imran-azhar

 

ദുബായ്: കോവിഡ് 19 പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ ധനസഹായം നൽകി ആര്‍.പി.ഗ്രൂപ്പ് ചെയര്‍മാന്‍ രവിപിള്ള. ഇതൊടോപ്പം ആര്‍.പി ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന ഒരു ലക്ഷം ജീവനക്കാരുടെ കുടുംബങ്ങള്‍ക്കും സാമ്പത്തിക സഹായം നൽകും. ഗ്രൂപ്പിന്റെ ഭാഗമായ ഇറ്റലിയിലും സ്‌പെയിനിലുമുള്ള സഹോദര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും സഹായം എത്തിക്കുമെന്ന് ചെയര്‍മാന്‍ രവി പിള്ള അറിയിച്ചു.