Sunday 09 August 2020




ഇന്ത്യ ഉൾപ്പെടെയുള്ള ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈറ്റിൽ താൽക്കാലിക പ്രവേശന വിലക്ക്

By online desk .30 Jul, 2020

imran-azhar

 


കുവൈറ്റ് സിറ്റി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള ഏഴ് രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് താൽക്കാലിക പ്രവേശനവിലക്ക് ഏർപ്പെടുത്തി കുവൈറ്റ്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാൻ, ഫിലിപ്പൈൻസ്, ഇറാൻ, നേപ്പാൾ, എന്നീ രാജ്യങ്ങൾക്കുള്ളവർക്കാണ് പ്രവേശന നിരോധനം ഏർപ്പെടുത്തിയത്. കുവൈറ്റ് മന്ത്രിസഭയുടേതാണ് തീരുമാനം. നടപടി ഓഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.വിമാന സർവീസ് റദ്ദാക്കിയതിനാൽ കുടുങ്ങിപ്പോയതും മടങ്ങാൻ കഴിയാത്തതുമായ ആയിരക്കണക്കിന് പ്രവാസികൾക്ക് തീരുമാനം തിരിച്ചടിയാണ്.

 


നാലര മാസമായി കുടുങ്ങിക്കിടക്കുന്ന ഇവർ ഓഗസ്റ്റിൽ വിമാന സർവീസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു.തിരിച്ചെത്തിയില്ലെങ്കിൽ ജോലി നഷ്‌ടപ്പെടുമെന്ന് ഭയപ്പെടുന്ന ധാരാളം ആളുകൾ ഉണ്ട്. വിമാന ഗതാഗതം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ, കുവൈറ്റ് വ്യോമയാന വകുപ്പുകൾ ഇന്നലെ ചർച്ച നടത്തിയതായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തിരുന്നു. അതിനാൽ, പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്നും പ്രവാസികളെ കുവൈത്തിലേക്ക് മടങ്ങിവരുന്നതിനുള്ള അടിസ്ഥാനം ഒരുക്കുമെന്നും പ്രതീക്ഷിക്കുന്നു.