Wednesday 03 June 2020




കോവിഡ് 19; സുപ്രീം കോടതി അടച്ചു, അടിയന്തര കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി

By Online Desk .23 Mar, 2020

imran-azhar

 


ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തിൽ സുപ്രീം കോടതി ഭാഗികമായി അടച്ചിടാന്‍ തീരുമാനിച്ചു. ചൊവ്വാഴ്ച്ച മുതല്‍ അടിയന്തര പ്രാധാന്യം ഉള്ള കേസുകള്‍ ആഴ്ചയില്‍ ഒരു ദിവസം വീഡിയോ കോണ്‍ഫെറെന്‍സിലൂടെ മാത്രം കേള്‍ക്കുകുയുള്ളൂവെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അറിയിച്ചു. അഭിഭാഷകരുടെ പ്രോക്‌സിമിറ്റി കാര്‍ഡ് താത്കാലികമായി സസ്പെന്‍ഡ് ചെയ്യുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

 

സുപ്രീം കോടതി പരിസരത്തേക്ക് പ്രവേശനം അനുവദിക്കില്ല. അഭിഭാഷകരുടെ ചേംബറുകള്‍ അടക്കും. ചീഫ് ജസ്റ്റിസിന്റെ ഓഫീസിലും ഇതിനുള്ള സജ്ജീകരണങ്ങള്‍ നടത്തി. ഏപ്രില്‍ നാല് വരെ പ്രവര്‍ത്തിക്കില്ലെന്ന് ബാര്‍ അസോസിയേഷനും രജിസ്ട്രി സ്റ്റാഫ് അടക്കമുള്ളവരും അറിയിച്ചിരുന്നു.