Saturday 06 June 2020




സമ്പർക്ക വിലക്ക് ലംഘിച്ച് നഗ്നനായി ഓടിയ യുവാവ് വൃദ്ധയെ കടിച്ചുകൊന്നു

By online desk .29 Mar, 2020

imran-azhar

 


ചെന്നൈ: ശ്രീലങ്കയിൽ നിന്ന് മടങ്ങിയെത്തി യതിനാൽ കൊറോണ വൈറസ് ഹോം ക്വാറൻറൈനിൽ കഴിയുന്ന 35 കാരൻ പരിഭ്രാന്തനായി ഓടി വയോധികയെ കടിച്ചു. സാരമായി മുറിവുകളേറ്റ വയോധിക പിന്നീട് ആശുപത്രിയില്‍ മരണമടഞ്ഞു. ചെന്നൈയില്‍ വെള്ളിയാഴ്ചയാണ് സംഭവം.

 


ഇയാൾ വീട്ടിൽ നിന്ന് നഗ്നനായി ഓടുകയായിരുന്നു ഇയാളുടെ പിന്നാലെ പിതാവും ഓടിയെങ്കിലും വീട്ടു മുറ്റത്തുണ്ടായിരുന്ന നച്ചിയമ്മാളിനെ കടിക്കുകയായിരുന്നു. നച്ചിയമ്മാളിന്റെ കഴുത്തിന് പിന്നില്‍ കടിച്ച ഇയാളെ ബന്ധുക്കളാണ് പിടിച്ചു മാറ്റി പോലീസിലേല്‍പിച്ചത്.

 

എന്നാൽ യുവാവിന്റെ കുടുംബവും വൃദ്ധയും തമ്മിൽ നേരത്തെ ശത്രുത ഒന്നും നിലനിന്നിരുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.പോലീസ് കേസ് രജിസ്റ്റർ ചെയ്തു, അന്വേഷണം തുടരുകയാണ്.കഴുത്തിനു പിന്നില്‍ ആഴത്തിലുള്ള മുറിവേറ്റ ഇവര്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. പിന്നീട് മരിക്കുകയായിരുന്നു.