Saturday 06 June 2020




കോവിഡ് 19; ആഗോള മരണ സംഖ്യ 13,050 ആയി, ഇറ്റലിയിൽ മരണസംഖ്യ ഉയരുന്നു

By Akhila Vipin .22 Mar, 2020

imran-azhar

 

കോവിഡ് 19 രോഗബാധയെ തുടർന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം 13,050 ആയി ഉയർന്നു. ലോകത്താകെ 3,06,892 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. യൂറോപ്പിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 5000 കടന്നു. ഇറ്റലിയിൽ മരണ സംഖ്യയിൽ വൻ വർദ്ധനവ് ആണ് ഉണ്ടാകുന്നത്. 4825 പേർ ഇതിനോടകം ഇറ്റലിയിൽ മാത്രം മരണപ്പെട്ടു. ശനിയാഴ്ച്ച മാത്രം 799 പേരാണ് ഇറ്റലിയിൽ മരിച്ചത്. 6557 പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇറ്റലിയിൽ അരലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സ്പെയിനിൽ മരണസംഖ്യ 1378 ആയി. 24 മണിക്കൂറിനിടയിൽ സ്പെയിനിൽ രോഗം ബാധിച്ച് മരിച്ചത് 285 പേരാണ്. 3925 പേർക്ക് രോഗം പുതുതായി സ്ഥിരീകരിച്ചു.

 

അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 68 പേരും ഇറാനിൽ 123 പേരും മരിച്ചു. 188 രാജ്യങ്ങളിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിൽ ഇന്നലെ ഏഴ് പേരാണ് മരിച്ചത്. 3255 പേരാണ് ഇതുവരെ ചൈനയിൽ രോഗം വന്നു മരിച്ചത്. ബ്രിട്ടൻ സമ്പൂർണ്ണ അയച്ചു പൂട്ടലിലേക്ക് പോകുകയാണ്. പബ്ബുകൾ, ബാർ, തീയറ്റർ, ഹോട്ടലുകൾ, നൈറ്റ് ക്ലബ്ബ്, ജിമ്മുകൾ എന്നിവ അടക്കമുള്ള എല്ലാം അടയ്ക്കാൻ സർക്കാർ നിർദ്ദേശം നൽകി. ബ്രിട്ടനിൽ ഇതുവരെ രോഗം ബാധിച്ചത് 5018 പേർക്കാണ്. ഫ്രാൻ‌സിൽ 112 പേരും ഇറാനിൽ 123 പേരും ശനിയാഴ്ച്ച രോഗം ബാധിച്ച് മരിച്ചു. അതേസമയം, സൗദിയിൽ 48 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 392 ആയി.