Saturday 06 June 2020




കോവിഡ് 19; ആവശ്യഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്ന നിർദ്ദേശവുമായി യുഎഇ സർക്കാർ

By Akhila Vipin .23 Mar, 2020

imran-azhar

 


യുഎഇ: കോവിഡ് -19 വ്യാപകമാകുന്ന സാഹചര്യത്തിൽ ആവശ്യഘട്ടങ്ങളിലല്ലാതെ യുഎഇ നിവാസികൾ വീട്ടിൽനിന്നും പുറത്തിറങ്ങരുതെന്ന നിർദ്ദേശവുമായി യുഎഇ സർക്കാർ. പലചരക്ക് സാധനങ്ങളോ മരുന്നുകളോ വാങ്ങാൻ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും കാറുകളിൽ മൂന്നിൽ കൂടുതൽ വ്യക്തികൾ ഉണ്ടാകരുതെന്നും അധികൃതർ അറിയിച്ചു.

 


ഗുരുതരമോ അടിയന്തിരമോ ആയ ആവശ്യങ്ങൾക്കല്ലാതെ ആശുപത്രികൾ സന്ദർശിക്കരുതെന്നും ഫെയ്‌സ് മാസ്കുകൾ ഉപയോഗിക്കണമെന്നും ഇരു അധികാരികളും മുന്നറിയിപ്പ് നൽകി. പൊതുഗതാഗതം, ടാക്സികൾ, മറ്റ് ഗതാഗത മാർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുന്ന കൂടുതൽ നിർദ്ദേശങ്ങൾ പിന്നീട് പുറപ്പെടുവിക്കും. സാംക്രമിക രോഗങ്ങൾ സംബന്ധിച്ച യുഎഇ നിയമം ലംഘിക്കുന്നവർക്ക് പിഴയും ജയിൽ ശിക്ഷയും നടപ്പാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

 

യുഎഇ പൗരന്മാരും, താമസക്കാരും, സന്ദർശകരും തുടങ്ങി രാജ്യത്ത് താമസിക്കുന്ന എല്ലാവരും ആരോഗ്യ-സുരക്ഷാ അധികാരികൾ നൽകുന്ന നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്നും സാമൂഹിക സമ്പർക്കങ്ങൾ പരിമിതപ്പെടുത്തണമെന്നും തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്നും അധികൃതർ അറിയിച്ചു.