Tuesday 24 November 2020




19 ദിവസത്തിനുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ കോവിഡ് മുക്തനായി

By online desk .31 Oct, 2020

imran-azhar


ടൂറിൻ: യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കോവിഡ് മുക്തനായി. 19 ദിവസത്തോളം നീണ്ടുനിന്ന ചികിത്സക്കൊടുവിലാണ് ഇദ്ദേഹം കോവിഡ് മുക്തനായത്. യുവന്റസ് ക്ലബ് ട്വിറ്ററിലൂടെയാണ് താരത്തിന് രോഗം ഭേദമായാ വിവരം അറിയിച്ചത്. നാഷൻസ് ലീഗിൽ കളിച്ചതിനുശേഷം ഒക്ടോബർ 13 നാണ് ഇദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത് .ഇറ്റലിയിൽ തിരിച്ചെത്തിയതു മുതൽ അദ്ദേഹം സ്വയം നിരീക്ഷത്തിലായിരുന്നു. മൂന്നു പി സി ആർ പരിശോധനയിലും കോവിഡ് മുക്തനല്ലായിരുന്നു താരം. മൂന്ന് പിസിആർ പരിശോധനയിലും കോവിഡ് മുക്തനല്ലായിരുന്നു താരം. ഇതുമൂലം ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്കെതിരായ മത്സരം റൊണാൾഡോയ്ക്ക് നഷ്ടമാവുകയും ചെയ്തിരുന്നു.