Saturday 11 July 2020




നിര്‍ണ്ണായകയോഗം ഇന്ന്: ഇപിഎസ് പക്ഷത്തെ പ്രമുഖര്‍ ഒപിഎസിനെ കണ്ടു

By Subha Lekshmi B R.18 Aug, 2017

imran-azhar

ചെന്നൈ: അണ്ണാ ഡിഎംകെ പനീര്‍സെല്‍വം വിഭാഗത്തിന്‍റെ നിര്‍ണ്ണായക യോഗം ഇന്നു വൈകുന്നേരം ചേരാനിരിക്കെ എടപ്പാടി പളിനിസാമി (ഇപിഎസ്) വിഭാഗത്തിലെ പ്രമുഖര്‍ പനീര്‍സെല്‍വവുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിമാരായ എസ്.പി. വേലുമണി, പി. തങ്കമണി എന്നിവരാണു ചെന്നൈയില്‍ വച്ച് ചര്‍ച്ച നടത്തിയത്.

 

ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ലയനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് പനീര്‍സെല്‍വം യോഗം വിളിച്ചിരിക്കുന്നത്. അതേസമയം, ശശികലയുടെ ജന്മദിനമായ ഇന്ന് ടി.ടി.വി. ദിനകരന്‍ അവരെ പരപ്പന അഗ്രഹാര ജയിലില്‍ സന്ദര്‍ശിച്ചു.

 

സിബിഐ അന്വേഷണം വേണമെന്ന നിലപാടില്‍നിന്നും ജുഡീഷ്യല്‍ അന്വേഷണം നടക്കട്ടെയെന്ന നിലപാടിലേക്കു പനീര്‍സെല്‍വം വിഭാഗം മാറുമോ എന്നാണ് ഇന്നു പ്രധാനമായും അറിയേണ്ടത്. ഒപിഎസ് വിഭാഗത്തില്‍നിന്നും കെ.പി. മുനുസാമി സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്തെങ്കിലും മാഫ പാണ്ഡ്യരാജന്‍ സ്വാഗതം ചെയ്തു. തര്‍ക്കമൊഴിവാക്കി ഏകാഭിപ്രായം രൂപീകരിക്കാനാവും ഒപിഎസ് ശ്രമിക്കുകയെന്നാണ് വിവരം.ലയനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ഒപിഎസ് വിഭാഗമാണ്. പളനിസാമി വിഭാഗം അതിനായുളള കാത്തിരിപ്പാണ്.